You are here

ട്രം​പിൻെറ വം​ശീ​യ ട്വീ​റ്റി​നെ​തി​രെ പ​ര​ക്കെ പ്ര​തി​ഷേ​ധം

  • ട്രംപിനെ തള്ളി ന്യൂസിലൻഡ്​, കാനഡ പ്രധാനമന്ത്രിമാർ

11:31 AM
16/07/2019
യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ വംശീയാധിക്ഷേപത്തിനിരയായ റാഷിദ തലൈബ്​,അ​യാന പ്രെ​സ്​​ലി, ഇൽഹാൻ ഉമർ, അലക്​സാ​​ൻഡ്രിയ ഒ​കാ​സി​യോ കോ​ർ​ടസ് എന്നിവർ വാർത്ത സമ്മേളനത്തിനിടെ

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ലെ വ​നി​ത ഡെ​മോ​ക്രാ​റ്റി​ക്​ അം​ഗ​ങ്ങ​ളെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​നെ​തി​രെ പ്ര​തി​ഷേ​ധം പു​ക​യു​ന്നു. പ​രാ​മ​ർ​ശ​ങ്ങ​ളോ​ട്​ പൂ​ർ​ണ​മാ​യും വി​യോ​ജി​ക്കു​ന്ന​താ​യി ന്യൂ​സി​ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ർ​ഡേ​ൻ പ​റ​ഞ്ഞു. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്​​റ്റി​ൻ ട്രൂ​ഡോ​യും ട്രം​പി​നെ ത​ള്ളി​പ്പ​റ​ഞ്ഞു. ഇ​ത്ത​രം വി​ദ്വേ​ഷം നി​റ​ഞ്ഞ പ്ര​സ്​​താ​വ​ന​ക​ളി​ൽ നി​ന്ന്​ ട്രം​പ്​ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി സ്​​ഥാ​നാ​ർ​ഥി​ക​ളാ​യ ബോ​റി​സ്​ ജോ​ൺ​സ​ണും ജെ​റ​മി ഹ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തേ ട്രം​പി​നെ​തി​രെ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു. 

ട്രം​പിൻെറ വ​ല​യി​ൽ വീ​ഴ​രു​തെ​ന്ന്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഇ​ൽ​ഹാ​ൻ ഉ​മ​ർ, അ​യ​ാന പ്രെ​സ്​​ലി, റാ​ഷി​ദ ത​ലൈ​ബ്, അലക്​സാ​​ൻഡ്രിയ ഒ​കാ​സി​യോ കോ​ർ​ടസ്​ എ​ന്നി​വ​ർ ജ​ന​ങ്ങ​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു. അ​ഴി​മ​തി നി​റ​ഞ്ഞ കു​ഴ​പ്പം​പി​ടി​ച്ച ഭ​ര​ണ​കൂ​ട​ത്തി​​​െൻറ പാ​ളി​ച്ച​ക​ളി​ൽ​നി​ന്ന്​ ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്നും പ്ര​സി​ഡ​ൻ​റി​​​െൻറ ഇ​ത്ത​ര​ത്തി​ലു​ള്ള ന​യ​ങ്ങ​ൾപുറത്തുകൊണ്ടുവരാൻ ത​യാ​റാ​ക​ണ​മെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​ക്ഷേ​പ​ത്തി​നി​ര​യാ​യ ഇ​ൽ​ഹാ​ൻ ഉ​മ​ർ സോ​മാ​ലി​യ​യി​ൽ​നി​ന്നാണ്​ യു.​എ​സി​ലേ​ക്ക്​ കു​ടി​യേ​റി​യ​ത്. റാ​ഷി​ദ ഫ​ല​സ്​​തീ​നി​ കുടിയേറ്റക്കാരുടെ മകളാണ്​.​ ട്രം​പി​നെ ഇം​പീ​ച്ച്​ ചെ​യ്യ​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ളെ അ​രി​കു​വ​ത്​​ക​രി​ച്ച്​ നി​ശ്ശ​ബ്​​ദ​രാ​ക്കാ​നാ​ണ്​ ട്രം​പ്​ ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ അ​യ​ന്ന ചൂ​ണ്ടി​ക്കാ​ട്ടി. ​

ഭ​ര​ണ​കൂ​ട​ത്തി​​​െൻറ ഭ​ര​ണ​പാ​ളി​ച്ച​ക​ൾ തു​റ​ന്നു​കാ​ട്ടി​യ​തി​നാ​ണ്​ ട്രം​പ് നാ​ലു​പേ​രെ​യും ആ​ക്ര​മി​ച്ച​ത്. ലോ​കം ന​മ്മ​ളെ ശ്ര​ദ്ധി​ക്കു​ക​യാ​ണ്. യു.​എ​സ്​ അ​തി​ർ​ത്തി​ക​ളി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ത​ട​വു​കേ​ന്ദ്ര​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തി​യും അ​ടി​ക്ക​ടി വ​ർ​ധി​ക്കു​ന്ന വെ​ടി​വെ​പ്പു കൊ​ല​പാ​ത​ക​ങ്ങ​ൾ ത​ട​യാ​നാ​കാ​തെ​യും ന​മ്മു​ടെ രാ​ജ്യ​ത്തി​​​െൻറ ദൈ​ന്യ​മു​ഖം ലോ​ക​ത്തി​നു​മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് അ​ദ്ദേ​ഹം​ -ഇ​ൽ​ഹാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​ണ്​ പ്ര​സി​ഡ​ൻ​റി​​​െൻറ ശ്ര​മ​മെ​ന്ന്​ റാ​ഷി​ദ കു​റ്റ​പ്പെ​ടു​ത്തി. പൗ​ര​ൻ​മാ​രോ​ട്​ രാ​ജ്യം വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ട്രം​പി​​​െൻറ ന​യ​ങ്ങ​ളോ​ട്​ യോ​ജി​പ്പി​ല്ലെ​ന്ന്​ റി​പ്പ​ബ്ലി​ക്ക​ൻ അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, പ്ര​സി​ഡ​ൻ​റി​​​െൻറ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ വം​ശീ​യ​ത​യി​ല്ലെ​ന്ന്​ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്​​റ്റീ​വ്​ നു​ഷി​ൻ പ​റ​ഞ്ഞു.

അതിനിടെ, ത​​​െൻറ ട്വീ​റ്റി​നെ ന്യാ​യീ​ക​രി​ച്ച്​ രംഗത്തെത്തിയ ട്രം​പ്​ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ഞ്ഞു. ‘‘ലോ​ക​​ത്തെ വൃ​ത്തികെ​ട്ട, അ​ഴി​മ​തി നി​റ​ഞ്ഞ, മ​ഹാ​ദു​ര​ന്ത​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന ‘പു​രോ​ഗ​മ​ന​വാ​ദി​ക​ളാ​യ’ ​ഡെ​മോ​ക്രാ​റ്റി​ക്​ വ​നി​ത അം​ഗ​ങ്ങ​ൾ, ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്​​ത​വും മ​ഹോ​ന്ന​ത​വു​മാ​യ രാ​ജ്യ​മാ​യ യു.​എ​സി​ലെ ജ​ന​ങ്ങ​ളോ​ട്​ ന​മ്മു​ടെ രാ​ജ്യം എ​ങ്ങ​നെ ച​ലി​ക്ക​ണ​മെ​ന്ന്​ ഉ​റ​ക്കെ പ​റ​യു​ന്ന​ത്​​ കാ​ണാ​ൻ കൗ​തു​ക​മു​ണ്ട്. എ​ന്തു​കൊ​ണ്ട്​ അ​വ​ർ വ​ന്ന അ​തേ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​യി കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന സ്​​ഥ​ല​ങ്ങ​ൾ ശ​രി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു​കൂ​ടാ. എ​ന്നി​ട്ട്​ തി​രി​ച്ചു​വ​ന്ന്​ എ​ങ്ങ​നെ ശ​രി​യാ​ക്കി​യെ​ന്നു​ ന​​മു​ക്ക്​ കാ​ണി​ച്ചു​ത​ര​​ട്ടെ’’ എ​ന്നാ​യി​രു​ന്നു ട്രം​പിൻെറ ട്വീ​റ്റ്. 

Loading...
COMMENTS