കൊളംബിയയിൽ പ്രളയം, മണ്ണിടിച്ചിൽ: 254 മരണം; നൂറുകണക്കിനു പേരെ കാണാതായി
text_fieldsബാഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ മൊക്കോവ പട്ടണത്തിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 254 പേർ മരിക്കുകയും നൂറുക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയോടെ ശക്തിപ്പെട്ട മഴയിൽ നദികൾ കരകവിഞ്ഞൊഴുകി വീടുകളും വാഹനങ്ങളും ഒലിച്ചുപോവുകയായിരുന്നു.
പലരും ഉറക്കത്തിലായിരിക്കെയാണ് ദുരന്തത്തിൽ അകപ്പെട്ടത്. രാത്രിയിലായതിനാലാണ് മരണസംഖ്യ കൂടിയത്. ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കൊളംബിയൻ പ്രസിഡൻറ് ഹുവാൻ മാനുവൽ സാേൻറാസ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി പ്രദേശത്തെത്തിയ പ്രസിഡൻറ് ജനങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ഒരുമാസം ലഭിക്കേണ്ട മഴയുടെ 30 ശതമാനത്തിലേറെ ഒറ്റരാത്രിയിൽ പെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
220 പേരെ കാണാതായതായും 400ലേറെ പേർക്ക് പരിക്കേറ്റതായുമാണ് ഒൗദ്യോഗിക വിവരം. പ്രദേശത്ത് വൈദ്യുതി നിലച്ചതിനാൽ രാത്രിയിലുള്ള രക്ഷാപ്രവർത്തനം നിലച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ പല പ്രദേശങ്ങളും പൂർണമായും ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. സർക്കാർ വൃത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ ദുരന്തത്തിെൻറ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. വൻമരങ്ങളും കല്ലുകളും മൊക്കോവ പട്ടണത്തിെല തെരുവുകളിൽ നിറഞ്ഞിരിക്കുകയാണ്.
രാജ്യത്തെ ദുരന്തനിവാരണ സംവിധാനങ്ങളും പൊലീസും സൈന്യവും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. ദുരന്തം ആവർത്തിക്കാൻ സാധ്യതയുള്ളതായ അഭ്യൂഹം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞമാസങ്ങളിൽ നിരവധി ചെറിയ ഉരുൾപൊട്ടലുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
