Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകുഞ്ഞുപെങ്ങളെ രക്ഷിച്ച...

കുഞ്ഞുപെങ്ങളെ രക്ഷിച്ച ബ്രിഡ്​ജറിന്​ ക്യാപ്​റ്റൻ അമേരിക്കയുടെ സമ്മാനം

text_fields
bookmark_border
കുഞ്ഞുപെങ്ങളെ രക്ഷിച്ച ബ്രിഡ്​ജറിന്​ ക്യാപ്​റ്റൻ അമേരിക്കയുടെ സമ്മാനം
cancel

വയോമിങ്​: കുഞ്ഞുപെങ്ങളെ നായയിൽ നിന്ന്​ രക്ഷിക്കുന്നതിനിടെ ഗുരുതര പരിക്കേറ്റ ബ്രിഡ്​ജർ വാക്കർ എന്ന ആറുവയസ്സുകാര​​​െൻറ ധീരത സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്​. അമേരിക്കൻ സംസ്​ഥാനമായ വയോമിങ്ങിലായിരുന്നു ഞെട്ടിക്കുന്ന സംഭവം​ നടന്നത്​. നാല്​ വയസ്സുള്ള പെങ്ങളെ നായയിൽ നിന്ന്​ രക്ഷിക്കുന്നതിനിടെ ബ്രിഡ്​ജറിന്​ ഗുരുതര പരിക്കുപറ്റുകയായിരുന്നു​​. മുഖത്തും തലയിലുമായി 90 തുന്നലുകളാണ്​ കുഞ്ഞു ബ്രിഡ്​ജറിന്​ വേണ്ടി വന്നത്​.

ആറ് വയസുകാരനായ ബ്രിഡ്ജർ വാക്കറിനെ അഭിനന്ദിച്ച്​ ഹോളിവുഡ് സൂപ്പർ താരം ക്രിസ് ഇവാൻസും രംഗത്തെത്തി. അവഞ്ചേഴ്​സ്​ എന്ന മാർവലി​​െൻറ സൂപ്പർഹിറ്റ്​ സിനിമാ സീരീസിലെ ​പ്രധാന കഥാപാത്രമായ ക്യാപ്​റ്റൻ അമേരിക്കയെ അവതരിപ്പിച്ച്​ കോടിക്കണക്കിന്​ ആരാധകരുള്ള താരമാണ്​ ക്രിസ്​ ഇവാൻസ്​. വിഡിയേ സന്ദേശത്തിലൂടെയാണ്​ അദ്ദേഹം ബ്രിഡ്​ജറെ അഭിനന്ദിച്ചത്​.

‘ക്യാപ്​റ്റൻ അമേരിക്കയാണ്​. ഞാൻ നിന്നെ കുറിച്ചുള്ള വാർത്ത വായിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീ ഒരുപാടുപേരിൽ നിന്ന്​ ഇത്​ കേട്ടിട്ടുണ്ടാവും. അടുത്തതായി ഞാൻ പറയാം. നീയൊരു ഹീറോയാണ്​. നീ ചെയ്​തത്​ അങ്ങേയറ്റം ധൈര്യവും ത്യാഗ സന്നദ്ധതയും വേണ്ട കാര്യമാണ്​. ഇങ്ങനെയൊരു സഹോദരനെ കിട്ടിയതിൽ നി​​െൻറ സഹോദരി ഭാഗ്യവതിയാണ്​.  ബ്രിഡ്ജ് മാതാപിതാക്കളുടെ അഭിമാനമാണെന്നും മുറിവേറ്റിട്ടും സഹോദരിയെ രക്ഷിച്ച ബ്രിഡ്ജ് യഥാർത്ഥ ധീരനാണെന്നും കുട്ടികളുടെ പ്രിയപ്പെട്ട ക്യാപ്​റ്റൻ അമേരിക്ക പറഞ്ഞു. 

കൂടാതെ വിഡിയോ കോളിലൂടെ ബ്രിഡ്ജിനോടും അവ​​െൻറ കുഞ്ഞു സഹോദരിയോടും  ക്രിസ് ഇവാൻസ് സംസാരിക്കുകയും ചെയ്​തു. ത​​െൻറ അവഞ്ചേഴ്​സ്​ കഥാപാത്രമായ ക്യാപ്​റ്റൻ അമേരിക്ക ഉപയോഗിക്കുന്ന ഷീൽഡ് സമ്മാനമായി നൽകുമെന്നും അദ്ദേഹം അവർക്ക്​ ഉറപ്പുനൽകി​.

 
 
 
 
 
 
 
 
 
 
 
 
 

There are no words. We are so, so thankful.

A post shared by Nikki Walker (@nicolenoelwalker) on

ഈമാസം ഒമ്പതിനാണ്​ അത്യന്തം സങ്കടകരമായ സംഭവം നടന്നത്​. കുഞ്ഞുപെങ്ങളെ കടിക്കാന്‍ തുനിഞ്ഞ ഒരു വയസുള്ള ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തിലെ നായയെ പ്രതിരോധിക്കുന്നതിനിടെയാണ് ബ്രിഡ്ജറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ബ്രിഡ്ജറുടെ കവിളിലാണ് നായ കൂടുതലും കടിച്ചത്. 90 തുന്നലുകളോടെയാണ്​ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ത്തിയായത്​. എന്തിനാണ് നായയെ പ്രതിരോധിച്ചത് എന്ന ചോദ്യത്തിന് ‘ആരെങ്കിലും ഒരാള്‍ മരിക്കണം. അത് ഞാനായിക്കോ​ട്ടെ എന്ന് തീരുമാനിച്ചു’ എന്നാണ് ബ്രിഡ്ജര്‍ മറുപടി നല്‍കിയത്.

ബന്ധുവായ നിക്കോൾ നോയൽ വാക്കർ ഇൻസ്​റ്റഗ്രാമിൽ ചിത്രങ്ങളടക്കം പോസ്​റ്റ്​ ചെയ്​തതേ​ാടെയാണ്​ ബ്രിഡ്​ജറി​​​െൻറ ധീരത പുറംലോകമറിയുന്നത്​. പിന്നെ ബാലനെ പ്രശംസിച്ച്​ സിനിമതാരങ്ങൾ വരെ രംഗത്തെത്തി. സമൂഹ മാധ്യമങ്ങൾ ബ്രിഡ്​ജറി​​​െൻറ ധീരത ഏറ്റെടുത്തു. 

‘ഇവനിൽ ഞാനൊരു സൂപർ ഹീറോയെ കാണുന്നു’ എന്നായിരുന്നു അമേരിക്കൻ നടിയായ ആൻ ഹാത്തവേയുടെ പ്രതികരണം. ‘ബ്രിഡ്ജര്‍, നി​​​െൻറ ഈ പ്രായത്തില്‍ എനിക്ക് നി​​​െൻറ പകുതി പോലും ധീരതയില്ലായിരുന്നു. നിനക്ക് പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആശംസിക്കുന്നു’ എന്ന കുറിപ്പും ബ്രിഡ്​ജറി​​​െൻറയും സഹോദരിയുടെ ചിത്രത്തിനൊപ്പം ആന്‍ ഹാത്തവേ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചു. ഈ പോസ്​റ്റിന് പത്ത്​ ലക്ഷത്തിലധികം ലൈക്കുകളും കമൻറുകളുമാണ് ഇൻസ്​റ്റഗ്രാമില്‍ ലഭിച്ചിട്ടുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chris Evans sending Captain America shield to little boy who saved sister from dog attack
Next Story