ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ ഭീഷണി –മൈക് പോംപിയോ
text_fieldsലണ്ടൻ: ഇക്കാലത്തെ ഏറ്റവും വലിയ ഭീഷണിയാണ് ചൈനയിലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ അഭിപ്രായപ്പെട്ടു. പടിഞ്ഞാറൻ മൂല്യങ്ങൾക്ക് അത് ഭീഷണിയാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി ചേർന്നാണ് പോംപിയോയുടെ പ്രസ്താവന.
പടിഞ്ഞാറിെൻറ ജനാധിപത്യ തത്ത്വങ്ങളാണ് അടുത്ത നൂറ്റാണ്ട് ഭരിക്കുന്നതെന്ന് പടിഞ്ഞാറൻ സഖ്യരാജ്യങ്ങൾ ഉറപ്പാക്കണമെന്നും പോംപിയോ പറഞ്ഞു. ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും അവരുടെ പുതുതലമുറ 5-ജി മൊബൈൽ നെറ്റ്വർക്കിൽനിന്ന് ചൈനയുടെ ‘വാവെയ്’ കമ്പനിയെ ഒഴിവാക്കാൻ വാഷിങ്ടൺ സമ്മർദം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
