അഫ്ഗാനിൽ സൈനികതാവളം നിർമിക്കാനൊരുങ്ങി ചൈന
text_fieldsബെയ്ജിങ്: ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ ചൈന അഫ്ഗാനിസ്താനിൽ സൈനികതാവളം നിർമിക്കാനൊരുങ്ങുന്നു. അഫ്ഗാൻഅതിർത്തിയിൽനിന്ന് ഭീകരർ ചൈനയിലേക്കുകടക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്. ഇതേക്കുറിച്ച് ചൈനയും അഫ്ഗാൻ അധികൃതരും തമ്മിൽ ചർച്ച നടത്തിയതായി റിപ്പോർട്ടുണ്ട്.
ചൈനീസ് അതിർത്തിയോടുചേർന്നുള്ള പർവതപ്രദേശമായ വഖാൻ മേഖലയിലാകും സൈനികതാവളം നിർമിക്കുക. ചൈനയുടെയും അഫ്ഗാനിസ്താെൻറയും സൈന്യങ്ങൾ ഈ മേഖലയിൽ സംയുക്ത പട്രോളിങ് നടത്തുന്നതായി നേരേത്തയും റിപ്പോർട്ടുകൾ വന്നിരുന്നു. ചൈനയിലെ സിൻജിയാങ് പ്രവിശ്യയുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. ഇറാഖിൽനിന്നും സിറിയയിൽനിന്നും രക്ഷപ്പെടുന്ന െഎ.എസ് ഭീകരർ അഫ്ഗാനിസ്താൻ വഴി ചൈനയിലേക്ക് കടക്കുമെന്ന ആശങ്കയാണ് നീക്കത്തിനുപിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
