Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫേസ്​ബുക്ക് ഉപയോഗം...

ഫേസ്​ബുക്ക് ഉപയോഗം ​കുട്ടികളെ ബാധിക്കുന്നത്​ പഠിക്കണമെന്ന്​

text_fields
bookmark_border
facebook
cancel

വാഷിങ്​ടൺ: ഫേസ്​ബുക്കിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തു​േമ്പാൾ സാമൂഹിക മാധ്യമങ്ങളിൽ വിരാജിക്കുന്ന സ്വന്തം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം തലപ്പത്തിരിക്കുന്നവർ പരിഗണിക്കണമെന്ന്​ സിലിക്കൺ വാലിയിലെ മുൻകാല ടെക്കികളുടെയും  വിസിൽ ബ്ലോവേഴ്​സി​​െൻറയും പൊതുപ്രവർത്തകരുടെയും കൂട്ടായ​്​മയായ കോമൺസെൻസ്​ മീഡിയ ഒത്തുചേരൽ ആവശ്യപ്പെട്ടു.

ടെക്​നോളജി അടിമത്തം, ഉറക്കമില്ലായ്​മ, പഠന നിലവാരമില്ലായ്​മ, വിഷാദം, വ്യാകുലത, അമിതവണ്ണം, സാമൂഹികപരമായ ഒറ്റപ്പെടൽ എന്നിവയുമായി എങ്ങനെ പരസ്​പരം ബന്ധപ്പെട്ട്​ കിടക്കുന്നുവെന്നും ചർച്ചചെയ്​ത യോഗം ഇതിനെതിരെ ജാഗ്രത നിർദേശം നൽകി.

സമ്മേളനത്തിൽ ഉടനീളം ടെക്​ ഭീമന്മാരായ ഗൂഗ്​ൾ, ഫേസ്​ബുക്ക്​, ട്വിറ്റർ  എന്നിവക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. തങ്ങൾ വീട്ടിൽ കാണിക്കുന്ന മൂല്യങ്ങൾ ഒാഫിസിലും പാലിക്കണമെന്നും ഉപഭോക്​താക്കളെ ലാഭം ഉണ്ടാക്കാനുള്ള ഉപാധികൾ മാത്രമാക്കി മാറ്റിയാൽ ഇൗ ലോകത്തിന്​ ഒരു മാറ്റവും ഉണ്ടാവുകയില്ലെന്നും അഭിപ്രായമുയർന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookchildrenworld newsmalayalam newsOver use
News Summary - Children Facebook Over Use -World News
Next Story