9/11 ഭീകരാക്രമണത്തിെൻറ ഓർമദിനത്തിൽ അതേ തൂക്കത്തിലൊരു ‘അത്ഭുതശിശു’
text_fieldsവാഷിങ്ടൺ: ലോകം വലിയൊരു ദുരന്തത്തിെൻറ ഓർമ പുതുക്കുേമ്പാൾ ക്രിസ്റ്റിന ബ്രൗൺ ചെറിയൊരു കൗതുകവുമായാണ് ഭൂമിയിൽ പിറന്നത്. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിെൻറ 18ാംവാർഷികത്തിൽ ജര്‍മന്‍ടൗണിലെ മെത്തഡിസ്റ്റ് ലേ ബോണേര്‍ ആശുപത്രിയില്‍ പിറന്ന കുഞ്ഞിെൻറ ഭാരവും ജനനസമയവുമാണ് ഡോക്ടർമാരെയും മാതാപിതാക്കളായ കാമട്രിയോണിനെയും ജസ്റ്റിൻ ബ്രൗണിനെയും അത്ഭുതപ്പെടുത്തിയത്. 9/11ന് രാത്രി 9/11നാണ് ക്രിസ്റ്റിന ജനിച്ചത്. 9 പൗണ്ടും 11 ഔണ്‍സുമാണ് അവളുടെ ഭാരം.
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തതിനു ശേഷം സമയം നോക്കിയപ്പോഴാണ് ഡോക്ടര്‍മാരും നഴ്സുമാരും അമ്പരന്നത്. ക്ലോക്കില്‍ സമയം കൃത്യം 09.11. കുഞ്ഞിെൻറ ഭാരം നോക്കിയപ്പോള്‍ അതിലേറെ കൗതുകമായി. 35 വര്‍ഷത്തെ സേവനത്തിനിടയില്‍ ആദ്യമായാണ് തീയതിയും സമയവും ഭാരവുമെല്ലാം ഒന്നായിവന്ന കുഞ്ഞിെൻറ ജനനത്തിന് സാക്ഷിയാകുന്നതെന്ന് ആശുപത്രിയിലെ സ്ത്രീ രോഗ വിഭാഗം മേധാവി റേച്ചല്‍ ലാഫ്ലിൻ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
