യു.എസ് മുൻ സൈനിക ഇൻറലിജൻസ് വിദഗ്ധ ചെൽസി മാനിങ്ങിന് ജയിൽമോചനം
text_fieldsന്യൂയോർക്: വിക്കിലീക്സിന് സൈനിക രഹസ്യങ്ങൾ ചോർത്തിനൽകിയ യു.എസ് മുൻ സൈനിക ഇ ൻറലിജൻസ് വിദഗ്ധ ചെൽസി മാനിങ്ങിന് ജയിൽമോചനം. തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്തിയ കേസിൽ 2013ലാണ് മാനിങ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
35 വർഷം തടവിനാണ് യു.എസ് കോടതി ശിക്ഷിച്ചത്. ബ്രാഡ്ലി മാനിങ് എന്നറിയപ്പെട്ടിരുന്ന ഇവർ ജയിൽജീവിതത്തിനിടെ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറി. കഴിഞ്ഞ വർഷം മേയ് മുതൽ വിർജീനിയയിലെ ജയിലിലാണ് ഇവർ. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ രണ്ടരലക്ഷം ഡോളർ പിഴ ചുമത്താനും കോടതി നിർദേശിച്ചിരുന്നു. ജയിലിൽ ആത്മഹത്യശ്രമം നടത്തിയതിനു പിന്നാലെയാണ് ചെൽസിയുടെ മോചനം.
