ഷെറിൻ മാത്യൂസിെൻറ കൊലപാതകം: വളര്‍ത്തമ്മ സിനി മാത്യൂസിനെ വെറുതെ വിട്ടു
text_fieldsഹൂസ്റ്റൺ: ഇന്തോ-അമേരിക്കൻ ദത്തുപുത്രി മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വളര്‍ത്തമ്മ സിനി മാത്യൂസിനെ വെറുതെ വിട്ടു. 15 മാസത്തെ ശിക്ഷ അനുഭവിച്ചതിനുശേഷമാണ് മോചനം. മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഡാളസ് ഡിസ്ട്രിക്ട് കോടതി സിനിയെ കുറ്റമുക്തയാക്കിയത്. കേസിലെ മറ്റൊരു പ്രതിയായ സിനിയുടെ ഭര്‍ത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം.
പുറത്തുവന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്‌പോര്‍ട്ടും വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോര്‍ണി ഹീത്ത് ഹാരിസ് പറഞ്ഞു. താന്‍ മോചിതയായത് ദൈവാനുഗ്രഹമാണെന്നും മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍, ഭര്‍ത്താവിനെക്കുറിച്ച് പ്രതികരിക്കാന്‍ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ കുട്ടിയിലുള്ള ഇരുവരുടെയും അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാന്‍ ഉടന്‍ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.
2017 ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവം. റിച്ചഡ്‌സണിലെ വീട്ടില്‍നിന്ന് ഷെറിന്‍ മാത്യൂസിനെ കാണാതാവുകയും പീന്നിട് വീടിന് ഒരു കിലോ മീറ്റര്‍ അകലെ മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഉപേക്ഷിെച്ചന്നാണ് സിനിക്കെതിരായ കേസ്. എന്നാല്‍, സിനി ഇവര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി എന്ന് പൊലീസിന് തെളിയിക്കാന്‍ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേക്ക് വഴിതുറന്നത്. ഭക്ഷണം കഴിക്കാന്‍ പോയതിെൻറ ബില്ലുകളോ മൊഴികളോ അന്വേഷണത്തില്‍ കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
