കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
text_fieldsഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകി പ്രധാനമന്ത്രിയുടെ ഓഫ ീസാണ് ഇക്കാര്യം അറിയിച്ചത്. സോഫി ഗ്രിഗറി ട്രൂഡോക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്നും അവർ ഐസോലേഷനിൽ തുടര ുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സോഫിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് നിർദേശിച്ച മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ട്രൂഡോക്ക് കോവിഡ്-19 ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ആരോഗ്യവകുപ്പിൻെറ നിർദേശങ്ങളെ തുടർന്ന് അദ്ദേഹം ഐസോലേഷനിൽ തുടരുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറിക്ക് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ചെറിയ പനി അനുഭവപ്പെട്ടത്. ഉടനെ ട്രൂഡോയും ഭാര്യയും പൊതു സമ്പർക്കം ഒഴിവാക്കുകയും സ്രവങ്ങൾ പരിശോധനക്ക് നൽകുകയും ചെയ്തിരുന്നു.