Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​...

യു.എസ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇന്ത്യൻ വംശജനായ കനേഡിയൻ മ​ന്ത്രി​യോ​ട്​​ ത​ല​പ്പാ​വ​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു

text_fields
bookmark_border
യു.എസ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇന്ത്യൻ വംശജനായ കനേഡിയൻ മ​ന്ത്രി​യോ​ട്​​ ത​ല​പ്പാ​വ​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു
cancel

വാഷിങ്​ടൺ: യു.​എ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ന​ഡ​യി​ലെ സി​ഖ്​ മ​ന്ത്രി ന​വ​ദീ​പ്​ ബെ​യ്​​ൻ​സി​നോ​ട്​​ ത​ല​പ്പാ​വ​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മെ​റ്റ​ൽ ഡി​റ്റ​ക്​​ട​ർ വ​ഴി​യു​ള്ള സു​ര​ക്ഷ  പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ്​ നി​ർ​ദേ​ശം. മി​ഷി​ഗ​ണി​ലെ ഡെ​ട്രോ​യ്​​റ്റ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2017 ഏ​പ്രി​ലി​ൽ ആ​ണ്​ സം​ഭ​വം. ഫ്ര​ഞ്ച്​ പ​ത്ര​ത്തി​നു  ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ  ന​വ​ദീ​പ്​ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​തോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

മി​ഷി​ഗ​ണി​ലെ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി ടൊ​റ​േ​ൻ​റാ​യി​ലേ​ക്ക്​ മ​ട​ങ്ങും വ​ഴി​യാ​യി​രു​ന്നു ഇ​ത്. പ​തി​വു സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ത​ല​പ്പാ​വു ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഉ​ദ്യോ​ഗ​സ്​​ഥ​ർ വീ​ണ്ടും  പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ല​പ്പാ​വ​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ എ​ന്തി​നു വേ​ണ്ടി​യെ​ന്ന്​ ന​വ​ദീ​പ്​ ചോ​ദി​ച്ചു. ത​ല​പ്പാ​വു ധ​രി​ച്ച സി​ഖു​കാ​ർ​ക്ക്​  കൂ​ടു​ത​ൽ പ​രി​ശോ​ധ​ന വേ​​ണ്ട എ​ന്ന രീ​തി​യി​ൽ 2007ൽ ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ യു.​എ​സ്​ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കി​ടെ ത​ാ​ൻ മ​ന്ത്രി​യാ​ണെ​ന്ന കാ​ര്യം അ​പൂ​ർ​വ​മാ​യേ  വെ​ളി​െ​പ്പ​ടു​ത്താ​റു​ള്ളൂ​വെ​ന്നും ന​വ​ദീ​പ്​ വ്യ​ക്ത​മാ​ക്കി.

സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ക്രി​സ്​​റ്റി​യ ഫ്രീ​ലാ​ൻ​ഡ്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ വി​ളി​ച്ച്​  പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന്​ യു.​എ​സ്​ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും ഗ​താ​ഗ​ത വ​കു​പ്പ്​ അ​ധി​കൃ​ത​രും മാ​പ്പു​പ​റ​ഞ്ഞു. സം​ഭ​വം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Airportworld newsmalayalam newsCanadian ministerremove turban
News Summary - Canadian government minister told to remove his turban at Detroit airport-world news
Next Story