കാനഡയിൽ മലയാളി മുസ്ലീം അസോസിയേഷൻ രൂപീകരിച്ചു
text_fieldsടൊറണ്ടോ: കാനഡയിൽ മലയാളി മുസ്ലിൃകൾക്കായി പുതിയ അസോസിയേഷൻ രൂപീകരിച്ചു. മലയാളി മുസ്ലിം അസോസിയേഷൻ ഓഫ് കാനഡ (എംമാക് ) എന്ന സംഘടന പ്രാദേശിക സ്ത്രീ, യുവജന പ്രാധിനിത്യം ഉറപ്പാക്കിയാണ് രൂപീകരിച്ചത്.
കാനഡ നോൺ പ്രോഫിറ്റ് കോർപ്പറേഷൻ ആക്ട് പ്രകാരം ഫെഡറൽ ആയാണ് സംഘടന രജിസ്റ്റർ ചെയ്തത്. ഡിസംബർ ഒന്നാം തീയതി കാനഡയിലെ മിസ്സിസ്സാഗയിൽ നടന്ന ചടങ്ങിൽ സംഘടനയുടെ ഒൗദ്യോഗിക ലോഞ്ചിങ് നടന്നു. നോർത്ത് അമേരിക്കൻ ഫിഖ്ഹ് കൗൺസിൽ അംഗവും മലയാളിയുമായ ഷെയ്ഖ് അഹമ്മദ് കുട്ടി എംമാക് വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.
2019 നവംബർ മാസത്തോട് കൂടി വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡ് നിലവിൽ വരുമെന്ന് ഇടക്കാല പ്രസിഡണ്ട് ഉമർ ഷെരീഫ് അറിയിച്ചു. ഫാത്തിമ ഫെബി (അഡ്മിനിസ്ട്രേഷൻ ), അഹമ്മദ് ഷമീം (ഫൈനാൻസ്) , സലീം ഷെയ്ഖ് (സോഷ്യൽ സർവീസ് ), അബ്ദുൽ നാസർ (ഇവൻറ്സ് ), അബ്ദുൽ സലാം (കമ്മ്യൂണിക്കേഷൻ) എന്നിവരാണ് ഇടക്കാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.