Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബിസിനസുകാരനിൽ നിന്ന്​...

ബിസിനസുകാരനിൽ നിന്ന്​ പ്രസിഡൻറ്​ പദത്തിലേക്ക്

text_fields
bookmark_border
ബിസിനസുകാരനിൽ നിന്ന്​ പ്രസിഡൻറ്​ പദത്തിലേക്ക്
cancel

പ്രവചിച്ച ​േപാലെ ഹിലരി ചരിത്രം തിരുത്തിയില്ല. എന്നാൽ പ്രവചനങ്ങൾ തിരുത്തി എഴുതി തീവ്രവലതു പക്ഷ നിലപാടുകാരനായ ഡോണൾഡ്​ ട്രംപ്​ ലോകത്ത്​ ഏറ്റവും ശക്​തമായ രാജ്യത്തി​​െൻറ ഭരണത്തലവനായി. പ്രായം കൂടിയ അ​േമരിക്കൻ പ്രസിഡൻറ്​ എന്ന വിശേഷണം കൂടി​ 70കാരനായ ട്രംപിനുണ്ട്​. ​  

ന്യൂയോർക്ക്​ സിറ്റിയിൽ 1946 ജൂൺ 14 ന്​ ജനനം​. ന്യൂയോർക്ക്​ മിലിറ്ററി അക്കാദമിയിലെ സ്​കൂൾ പഠന ശേഷം 1968ൽ പെനിസിൽവാനിയ യൂണിവേഴ്​സിറ്റിയിൽ നിന്ന്​ സാമ്പത്തികശാസ്​ത്രത്തിൽ ​ബിരുദം കരസ്​ഥമാക്കി. 1971ൽ  പിതാവ്​ ഫ്രെഡ്​ ട്രംപിൽ നിന്നും റിയൽ എസ്​റ്റേറ്റ്​ ബിസിനസി​​െൻറ നേതൃത്വം ഏറ്റെടുത്തു.

റിപ്പബ്ലിക്കൻ പാർട്ടിക്കാരനാണെങ്കിലും പലകാലങ്ങളിലായി വിവിധ പാർട്ടികളോട്​ ചായ്​വ്​ കാണിച്ചു​. 1987  മുതൽ '99 വരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ. '99 മുതൽ 2001വരെ റിഫോം പാർട്ടി പ്രവർത്തകൻ.​ 2001-2009 വരെ ഡെമോ​ക്രാറ്റിക്​ പാർട്ടിയിൽ. 2009 - 2011വരെ വീണ്ടും റിപ്പബ്ലിക്കൻ. 2011 മുതൽ അഞ്ചുമാസക്കാലം സ്വതന്ത്രനായിരുന്നു. പിന്നീട്​ വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയിൽ തിരിച്ചെത്തി.

ആറ്​ ഡെമോക്രാറ്റിക്​ പാർട്ടി സ്​ഥാനാർഥികൾക്ക്​ വേണ്ടിയും നാല്​ റിപ്പബ്ലക്കൻ സ്​ഥാനാർഥികൾക്ക്​ വേണ്ടിയും ട്രംപ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിലേർപ്പെട്ടിട്ടുണ്ട്​. ‘മേക്ക്​ അമേരിക്ക ഗ്രേറ്റ്​ എഗെയിൻ’ എന്ന മുദ്രാവാക്യമുയർത്തിയാണ്​ വ്യവസായിയും കോടീശ്വരനുമായ ട്രംപ്​ വൈറ്റ്​ ഹൗസിലെത്തുന്നത്​. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുക, ജോലികളിൽ അമേരിക്കൻവത്​കരണം, മുസ്​ലിംകൾക്കെതിരായ നിലപാട്​, കുറ്റകൃത്യങ്ങൾ, തീവ്രവാദം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാണിച്ചായിരുന്നു ​ട്രംപി​​െൻറ  പ്രചാരണം​. 

370 കോടി ഡോളർ ആസ്​തിയുള്ള ട്രംപ്​ ദി ട്രംപ്​ ഒാർഗനൈസേഷൻ എന്ന റിയൽ എസ്​റ്റേറ്റ്​ കമ്പനിയുടെ ചെയർമാനും പ്രസിഡൻറുമാണ്​. ഇൗ കമ്പനിക്ക്​ അമേരിക്കയിലും പുറത്തുമായി 14,000 അപ്പാർട്ട്​മ​െൻറുകളുണ്ട്​. മാൻഹാട്ടണിലെ ഗ്രാൻറ്​ ഹയാട്ട്​ ഹോട്ടൽ വികസിപ്പിച്ചതാണ്​ തുടക്കകാലത്തെ ഇദ്ദേഹത്തെ വ്യവസായിയായി വളർത്തിയ പ്രധാന പദ്ധതി. 1981ൽ ഏറ്റെടുത്ത്​ വികസിപ്പിച്ച ന്യൂയോർക്ക്​സിറ്റിയിലെ ട്രംപ്​പ്ലാസ അദ്ദേഹത്തി​​െൻറ സംരംഭങ്ങളിൽ പ്രധാനമാണ്​. മാൻഹാട്ടണിൽ ​1983 ലാണ്​ 58നിലയിലുളള ട്രംപ്​ ടവർ നിർമിച്ചത്​. വിവിധ രാജ്യങ്ങളിൽ ഒാഫീസുകൾ, വൻകിട ഹോട്ടലുകൾ, ചൂതാട്ടകേന്ദ്രങ്ങൾ, ഗോൾഫ്​ ക്ലബ്ബുകൾ തുടങ്ങിയവയിൽ വ്യാപരിച്ചു കിടക്കുകയാണ്​ ട്രംപി​​െൻറ ബിസിനസ്​ ലോകം.

മൂന്നുതവണ വിവാഹിതനായ അദ്ദേഹത്തിന്​ അഞ്ചുമക്കളുണ്ട്​. ചെക്ക്​ മോഡലായ ഇവാന സെൽനിക്കോവയാണ്​ ആദ്യ ഭാര്യ. ഇൗ ബന്ധത്തിൽ ഡോണാൾഡ്​ ജൂനിയർ, ഇവാങ്ക, എറിക്​എന്നിങ്ങനെ മൂന്നുമക്കൾ.
നടി മാർല മേപിൾസുമായുള്ള ബന്ധത്തെ തുടർന്ന്​ ഇവാന ട്രംപിൽ നിന്ന്​ വിവാഹ മോചനം നേടി.
മാർലയുമായുള്ള ബന്ധത്തിൽ ടിഫാനി എന്ന മകളുണ്ട്​. ഇൗ മകളുടെ പേരിലാണ്​ ടിഫാനി & കമ്പനി രൂപീകരിച്ചത്​. ഇൗ ബന്ധം 1997വരെ തുടർന്നു.
പിന്നീട്​ ​സ്ലോവൻ മോഡൽ മെലാനിയ നൗസിനെ 2005ൽ വിവിാഹം ചെയ്​തു. ഇവർക്ക്​ ബാരൺ വില്യം ട്രംപ്​ എന്ന മകനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:american electionbusiness mantiffani companyDonald Trump
News Summary - business man to american president
Next Story