വാഷിങ്ടൺ: യു.എസ് സംസ്ഥാനമായ മിസ്സിസിപ്പിയിൽ നാശംവിതച്ച് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിൽ 20പേരാണ് മരിച്ചത ്. തുടർന്ന് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ലൂയ്സിയാന, ടെക്സാസ് എന്നീ സംസ്ഥാനങ്ങളിലും ചുഴലിക്കാറ്റ് നാശംവിതച്ചു. ലൂയ്സിയാനയിൽ നിരവധി വീടുകൾ തകർന്നു.
കോവിഡ് പശ്ചാത്തലത്തിൽ ചരിത്രത്തിലാദ്യമായി യു.എസിലെ 50 സംസ്ഥാനങ്ങളും ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ചിരുന്നു. യു.എസിൽ കോവിഡ് മരണം 22000 കവിഞ്ഞിരുന്നു. അഞ്ചരലക്ഷത്തിലേറെ പേർ വൈറസ് ബാധിതരാണ്. 41,831 പേർ രോഗമുക്തി നേടി.