പത്രം വരുത്തുന്നത് ബൊൽസൊനാരോയും നിർത്തി
text_fieldsസാവോപോളോ: മാധ്യമങ്ങളോട് തുറന്ന ശത്രുത പ്രഖ്യാപിച്ച ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോ രാജ്യത്തെ പ്രമുഖപത്രമായ ഫൊൽഹ വരുത്തുന്നത് നിർത്തി. തനിക്കെതിരെ വാർത്ത നൽകുന്ന ഇത്തരം പത്രങ്ങൾക്ക് പണം മുടക്കാൻ താൽപര്യമില്ലെന്ന് പ്രസിഡൻറ് അറിയിച്ചു. എന്നാൽ പക്ഷപാതപരമായ മാധ്യമപ്രവർത്തനം തുടരുമെന്നാണ് ഫൊൽഹ അധികൃതരുടെ പ്രതികരണം.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അനുയായിയാണ് ബൊൽസൊനാരോ. ഇത്തരത്തിലുള്ള പത്രങ്ങൾക്ക് ട്രംപും അടുത്തിടെ വാഷിങ്ടൺ പോസ്റ്റിെൻറയും ന്യൂയോർക് ടൈംസിെൻറയും വരിക്കാരനാകുന്നത് നിർത്തിയിരുന്നു. ഈ ചുവടുപിടിച്ചാണ് ബൊൽസൊനാരോയുടെയും നീക്കം.