മരുന്ന് ചോദിക്കാൻ രാമായണ കഥയെ കൂട്ടുപിടിച്ച് ബ്രസീൽ പ്രസിഡൻറ്
text_fieldsന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ ചില മരുന്നുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ കയറ്റുമതി വിലക്ക് മറികടക്കാൻ വേ റിട്ട നീക്കവുമായി ബ്രസീൽ പ്രസിഡൻറ് ജയർ ബൊൽസനാരോ. രാമായണത്തിൽ നിന്നുള്ള ഉപമ പറഞ്ഞാണ് അദ്ദേഹം പ്രധാനമന്ത്ര ി നരേന്ദ്ര മോദിക്ക് കത്തയച്ചത്. ഇരുവരും ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.
ഭഗവാൻ രാമെൻറ സഹോദരൻ ലക് ഷമണനെ രക്ഷിക്കാൻ ഭഗവാൻ ഹനുമാൻ ഹിമാലയത്തിൽ നിന്ന് മരുന്നെത്തിച്ച പോലെയും യേശു അന്ധത മാറ്റുകയും രോഗശാന്തി നൽകുകയും ചെയ്ത പോലെയും ഇന്ത്യയും ബ്രസീലും പരസ്പരം പങ്കുവെച്ച് ഇൗ പ്രതിസന്ധിയെ മറികടക്കുമെന്ന് ബ്രസീൽ പ്രസിഡൻറ് നരേന്ദ്ര മോദിക്ക് എഴുതിയ കത്തിൽ കുറിച്ചു. സാധ്യമായ എല്ലാ സഹകരണവും പ്രധാനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.
മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിേക്ലാറോക്വിൻ കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിൽ മരുന്ന് ക്ഷാമം മുന്നിൽ കണ്ട് ഇന്ത്യ ഇതിെൻറ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 30 ൽ അധികം രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള മരുന്ന് പ്രതീക്ഷിക്കുന്നുണ്ട്.
തുടർന്ന്, മരുന്നിെൻറ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തു കളഞ്ഞില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങളിൽ അയവ് വരുത്തി. 2.9 കോടി ഡോസ് ഹൈട്രോക്സിേക്ലാറോക്വിൻ ഇന്ത്യയിൽ നിന്ന് കിട്ടിയെന്നും മോദി മഹാനാണെന്നും ട്രംപ് പ്രതികരിക്കുകയും ചെയ്തു. അതിനിടയിലാണ് ബ്രസീൽ പ്രസിഡൻറിെൻറ ഇടപെടൽ.