ബ്രസീൽ പ്രഥമവനിത മിഷേലിനും കോവിഡ്
text_fieldsസാവോ പോളോ: ബ്രസീൽ പ്രസിഡൻറ് ജെയിർ ബോൽസനാരോക്ക് പിന്നാലെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ബ്രസീൽ പ്രഥമവനിതയായ മിഷേൽ ബോൽസനാരോക്കാണ് കോവിസ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
ബോൽസനാരോ മന്ത്രിസഭയിലെ അഞ്ചുപേർക്കും ഇതുവരെ കോവിഡ് കണ്ടെത്തി. കഴിഞ്ഞദിവസം ശാസ്ത്ര, സാേങ്കതിക മന്ത്രിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ ഏഴിനാണ് ബോൽസനാരോക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടാഴ്ചയായി ബ്രസീലിയയിലെ പ്രസിഡൻഷ്യൽ പാലസിൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹത്തിെൻറ പരിശോധന ഫലം നെഗറ്റീവായതായി അറിയിച്ചിരുന്നു.
അമേരിക്കക്ക് പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യം ബ്രസീലാണ്. 26ലക്ഷത്തിലധികം പേർക്കാണ് ബ്രസീലിൽ കോവിഡ് സ്ഥിരീകരിച്ചത്. 91,300 ൽ അധികം പേർ ഇവിടെ മരിക്കുകയും ചെയ്തു.
