ബൊളീവിയയിൽ ജെനിൻ അനസ് ഇടക്കാല പ്രസിഡൻറ്
text_fieldsസുക്രെ: തെേക്ക അമേരിക്കൻ രാജ്യമായ ബൊളീവിയയിലെ പ്രക്ഷുബ്ധ രാഷ്ട്രീയ സാഹചര്യത് തെത്തുടർന്ന് രാജിവെച്ച ഇവൊ മൊറലിസ് രാജ്യംവിട്ട സാഹചര്യത്തിൽ പ്രതിപക്ഷ സെനറ്ററായ ജെനിൻ അനസ്(52) ഭരണഘടന കോടതിയുടെ പിന്തുണയോടെ സ്വയം പ്രസിഡൻറായി പ്രഖ്യാപിച്ചു. സ്ഥാനാരോഹണ ചടങ്ങ് മൊറലിസിെൻറ സോഷ്യലിസ്റ്റ് പാർട്ടിയംഗങ്ങൾ ബഹിഷ്കരിച്ചു.
നിയമവിരുദ്ധമായ ചടങ്ങാണെന്നാരോപിച്ചാണ് എം.പിമാർ വിട്ടുനിന്നത്. പാർലമെൻറിെൻറ അനുമതിയില്ലാതെ സ്വയം പ്രസിഡൻറായി പ്രഖ്യാപിക്കാൻ ജെനിന് എന്തു യോഗ്യതയാണുള്ളതെന്നും എം.പിമാർ ചോദിച്ചു. ഉടൻ തെരഞ്ഞെടുപ്പ് നടത്താനാണ് ജെനിെൻറ തീരുമാനം. മൊറലിസ് മെക്സികോയിലേക്കാണ് പലായനം ചെയ്തത്. തെൻറ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.