പ്രസിഡൻറിെൻറ രാജിയില്ലാെത പിന്നോട്ടില്ല; ബൊളീവിയയിൽ പ്രക്ഷോഭം തുടരുന്നു
text_fieldsസുക്ര: ലാറ്റിനമേരിക്കൻ രാജ്യമായ ബൊളീവിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തമാക ുന്നു. വോട്ടെടുപ്പിൽ ക്രമക്കേടു നടത്തി അധികാരത്തിൽ തുടരുന്ന പ്രസിഡൻറ് ഇവോ മൊറ ാലസിെൻറ രാജിയാവശ്യപ്പെട്ടാണ് പ്രക്ഷോഭം. രാജ്യത്തെ മൂന്നുനഗരങ്ങളിലേക്കു കൂടി കലാപം പടർന്നു. കഴിഞ്ഞ ദിവസം വിേൻറാ നഗരത്തിലെ വനിതമേയറുടെ മുടി മുറിച്ച് പ്രക്ഷോഭകർ ചുവന്ന ചായം തേച്ചിരുന്നു. ഒക്ടോബര്‍ 20ന് നടന്ന പ്രസിഡൻറ് െതരഞ്ഞെടുപ്പിനു പിന്നാലെയാണു സര്‍ക്കാറും പ്രതിപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചതും കലാപം തെരുവിലേക്കു പടർന്നതും. തുടർന്ന് സൈന്യം മൊറാലസിനും പിന്തുണ പിൻവലിച്ചു.
തെരുവിൽ പ്രതിഷേധിക്കുന്ന ആയിരങ്ങൾക്കുനേരെ ഒരുതരത്തിലുമുള്ള സൈനികനടപടികളും സ്വീകരിക്കില്ലെന്ന് പ്രതിരോധമന്ത്രി ജാവിയർ സവാലേത വ്യക്തമാക്കി. അട്ടിമറി സാധ്യത നിലനിൽക്കുന്നതായി ആഭ്യന്തരമന്ത്രി കാർലോസ് റൊമീറോയും പ്രതികരിച്ചു. െതരഞ്ഞെടുപ്പു ഫലം പുറത്തുവരാനിരുന്ന ദിവസം വോട്ടെണ്ണല്‍ 24 മണിക്കൂര്‍ നിര്ത്തിെവച്ചതോടെയാണു പ്രതിഷേധം അണപൊട്ടിയത്.
2006 മുതല്‍ അധികാരത്തിൽ തുടരുന്ന മൊറാലസ്, പ്രതിപക്ഷ സ്ഥാനാർഥി കാര്‍ലോസ് മെസയുടെ വിജയം തടയാനാണ് വോട്ടെണ്ണൽ നിർത്തിെവച്ചതെന്ന് ആരോപിച്ചായിരുന്നു സമരം. മെസയെക്കാൾ 10 ശതമാനം പോയൻറ് ലീഡിലാണ് മൊറാലസ് ഭരണം നിലനിർത്തിയത്.