മുഴുവൻ താമസക്കാർക്കും കോവിഡ് പരിശോധനയുമായി അമേരിക്കൻ നഗരം
text_fieldsകാലിഫോർണിയ(അമേരിക്ക): ഒരു നഗരത്തിലെ മുഴുവൻ താമസക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുന്നു. അമേരിക്കയ ിലെ വടക്കൻ കാലിഫോർണിയയിലെ ബൊളിനാസ് നഗരമാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യുണിവ േഴ്സിറ്റി ഒാഫ് കാലിഫോർണിയ സാൻഫ്രാൻസിസ്കോ (യു.സി.എസ്.എഫ്) യുമായി ചേർന്നാണ് പരിശോധന നടത്തുന്നത്.
സിലിക്കൺ വാലിക്കടുത്ത ബൊളിനാസിൽ 1680 താമസക്കാരാണുള്ളത്. എല്ലാവരുടെയും സ്രവങ്ങളും രക്ത സാമ്പിളും പരിശോധനക്കായി ശേഖരിക്കുന്നുണ്ട്. ഏറെകുറെ ഒറ്റപ്പെട്ടു കഴിയുന്ന ബൊളിനാസ് ആഴ്ചകളായി നിയന്ത്രണങ്ങൾ സ്വയം പാലിക്കുന്ന സമ്പന്ന നഗരമാണ്. ഇവിടെ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയാൽ കോവിഡ് വ്യാപനത്തെ കുറിച്ചുള്ള നമ്മുടെ ധാരണകൾ ഇനിയും മാറ്റേണ്ടി വരുമെന്ന് യൂണിവേഴ്സിറ്റി ഒാഫ് കാലിഫോർണിയ സാൻഫ്രാൻസിസ്കോ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ഏനർ സേവ്യർ പറയുന്നു.
നഗരത്തിൽ പരിശോധന പൂർണമായും സൗജന്യമായാണ് നടത്തുന്നത്. രോഗം ബാധിച്ച ശേഷം ഭേദമായവരെ കൂടി കണ്ടെത്തുന്നതിനാണ് രക്ത പരിശോധനയും നടത്തുന്നത്. ബൊളിനാസിൽ ഇതുവരെ കോവിഡ് ആർക്കും സ്ഥിരീകരിച്ചിട്ടില്ല.
കൊളറാഡോയിലെ ടെലുറിഡെയും േഫ്ലാറിഡയിലെ ഫിഷർ ലാൻഡും നഗരവാസികൾക്ക് സൗജന്യ കോവിഡ് പരിശോധന വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബൊളിനാസിലെ രോഗ പരിശോധന കോവിഡ് വ്യാപനത്തെ കുറിച്ച് യു.സി.എസ്.എഫ് നടത്തുന്ന ഗവേഷണത്തിെൻറ കൂടി ഭാഗമാണ്. ഏറെകുറെ സുരക്ഷിതം എന്ന് കരുതാവുന്ന നഗരമാണ് ബൊളിനാസ്. അതേസമയം, ജനസാന്ദ്രതയേറിയതും കോവിഡ് വ്യാന സാധ്യത കൂടിയതുമായ മറ്റൊരു നഗരത്തിലും പഠനത്തിെൻറ ഭാഗമായി യൂണിവേഴ്സിറ്റി ഗവേഷകർ അടുത്ത ഘട്ടത്തിൽ പരിശോധന നടത്തും.
രണ്ട് പരിേശാധനാ ഫലങ്ങളുടെയും താരതമ്യം കോവിഡ് വ്യാപനത്തെ കുറിച്ചുള്ള ധാരണകൾ കൃത്യമാകാൻ ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.