738 മാക്സിനു പിന്നാലെ ബോയിങ് 737 എൻ.ജിയിലും തകരാർ
text_fieldsവാഷിങ്ടൺ: തകരാർ കണ്ടെത്തിയതിനെ തുടർന്ന് ബോയിങ്ങിെൻറ അമ്പത് 737 എൻ.ജി വിമാനങ് ങൾ നിലത്തിറക്കുന്നു. ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വൻറാസിെൻറ 33 വിമാനങ്ങളും മറ്റു ചില കമ്പനികളുടെ 17 വിമാനങ്ങളുമാണ് നിലത്തിറക്കുന്നത്. വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ മോഡലിലുള്ള വിമാനങ്ങൾ നിലത്തിറക്കാൻ തീരുമാനിച്ചതെന്ന് ക്വൻറാസ് വക്താവ് പറഞ്ഞു.
വിമാനത്തിെൻറ ചിറകിനടുത്തുള്ള യന്ത്രഭാഗമായ പിക്കിൾ ഫോർക്കിൽ വിള്ളൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.ഒരിഞ്ച് നീളത്തിലുള്ള വിള്ളലാണ് ആദ്യം കണ്ടെത്തിയതെങ്കിലും സുരക്ഷ മുൻനിർത്തി ഈ മോഡലിലുള്ള മുഴുവൻ വിമാനങ്ങളും നിലത്തിറക്കാൻ ക്വൻറാസ് തീരുമാനിക്കുകയായിരുന്നു.
ചൈനയിലെ 737 എൻ.ജി വിമാനത്തിൽ തകരാർ കണ്ടെത്തിയതായി ബോയിങ് അറിയിച്ചതോടെയാണ് മറ്റു കമ്പനികൾ ഇക്കാര്യം ഗൗരവത്തോടെ പരിഗണിച്ചത്.