നോൺ നാറ്റോ സഖ്യകക്ഷി സ്ഥാനത്തു നിന്ന് പാകിസ്താനെ നീക്കണം -യു.എസ് കോൺഗ്രസിൽ പ്രമേയം
text_fieldsവാഷിങ്ടൺ: യു.എസിെൻറ ഏറ്റവും പ്രധാനപ്പെട്ട നോൺ നാറ്റോ സഖ്യകക്ഷി എന്ന സ്ഥാനത്തു നിന്ന് പാകിസ്താനെ നീ ക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സാമാജികനാ യ ആൻഡി ബ്രിഗ്സ് ആണ് പ്രമേയം അവതരിപ്പിച്ചത്. നോൺ നാറ്റോ സഖ്യകക്ഷി എന്ന സ്ഥാനം പാകിസ്താന് തിരികെ നൽകണമെങ്കിലുള്ള നിബന്ധനകളും പറയുന്നുണ്ട്. ബില്ല് ആവശ്യമായ നടപടികൾക്കായി വിദേശകാര്യ മന്ത്രലായത്തിലേക്ക് അയച്ചു.
അഫ്ഗാനിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഹഖാനി നെറ്റ്വർക്കിന് സുരക്ഷിത താവളം ഒരുക്കുന്നത് അവസാനിപ്പിക്കണം. അതിനു വേണ്ട സൈനികനടപടി പാകിസ്താൻ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡൻറ് കോൺഗ്രസിൽ ഉറപ്പു നൽകിയാൽ മാത്രമേ വീണ്ടും പാകിസ്താന് പദവി നൽകാവൂവെന്നാണ് നിബന്ധന.
കൂടാതെ പാകിസ്താനിൽ നിന്ന് ഹഖാനി ഗ്രൂപ്പിെന തുരത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും അഫ്ഗാനുമായി ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പേരാടുകയും വേണം. ഹഖാനി തീവ്രവാദികെള പാകിസ്താൻ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അവർ വിചാരണക്ക് വിധേയരാകുന്നുണ്ടെന്നും യു.എസ് പ്രസിഡൻറ് സാക്ഷ്യപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.