ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; കൂടുതൽ ഗ്രീൻകാർഡ് അനുവദിക്കാൻ യു.എസ്
text_fieldsവാഷിങ്ടൺ: മികവ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റം വർധിപ്പിക്കുന്നതിെൻറ ഭാഗമായി കൂടുതൽ ഗ്രീൻകാർഡ് വിസ അനുവദിക്കാൻ ഒരുങ്ങി യുഎസ്. ഇതിെൻറ ഭാഗമായി വർഷത്തിൽ 45 ശതമാനം ഗ്രീൻകാർഡ് വിസ അധികം അനുവദിക്കാനുള്ള ബിൽ യു.എസ് പ്രതിനിധിസഭയിൽ അവതരിപ്പിച്ചു.
ബിൽ പാസാകുകയാണെങ്കിൽ സാേങ്കതികമേഖലയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള ടെക്കികൾക്ക് ഇത് കൂടുതൽ പ്രയോജനകരമാകും. ഗ്രീൻകാർഡ് അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള അനുമതിയാണ്. ഗ്രീൻകാർഡ് ലഭിച്ചവർക്ക് സ്ഥിരതാമസമാക്കി ജോലി ചെയ്യാനാവുമെങ്കിലും പൗരത്വമുണ്ടാകില്ല.
നേരേത്ത അമേരിക്കയുടെ ഭാവിസംരക്ഷണത്തിനുള്ള നിയമം എന്നപേരിൽ ഒരു ബിൽ കോൺഗ്രസിൽ പാസാക്കി പ്രസിഡൻറ് ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതോടെ രാജ്യത്തേക്ക് കുടിയേറ്റം തടയാനായി വിവിധ വിസനിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ രാജ്യത്ത് കുടിയേറുന്നവരുടെ എണ്ണം വർഷത്തിൽ 10.5 ലക്ഷത്തിൽ നിന്ന് 2,60,000 ആയി കുറഞ്ഞു. നിലവിൽ വർഷത്തിൽ ഏകദേശം 1,20,000 പേരാണ് ഗ്രീൻകാർഡ് വിസയിൽ അമേരിക്കയിലേക്ക് കുടിയേറുന്നത്.
പരിധി 45 ശതമാനം ഉയർത്തുന്നതോടെ 1,75,000 പേർക്ക് അമേരിക്കയിലേക്ക് പോകാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് എച്ച് വൺ ബി വിസ ഉപയോഗിച്ചാണ് സാേങ്കതികവിദഗ്ധർ അമേരിക്കയിലെത്തിയിരുന്നത്.
ഗ്രീൻകാർഡ് വിസ കൂടുതൽ അനുവദിക്കുന്നത് ഇവർക്ക് ആശ്വാസമാകും. ഏകദേശം അഞ്ചുലക്ഷം ഇന്ത്യക്കാരാണ് ഗ്രീൻകാർഡ് ലഭിക്കാനായി കാത്തിരിക്കുന്നത്.
സാേങ്കതികവിദഗ്ധർക്ക് താൽക്കാലികമായി യു.എസ് അനുവദിക്കുന്ന വിസയാണ് എച്ച് വൺ ബി വിസ.