ഓരോ 20 വർഷവും ലോകത്ത് വൈറസ്ബാധയുണ്ടാകും -ബിൽഗേറ്റ്സ്
text_fieldsവാഷിങ്ടൺ: കോവിഡ് 19 വൈറസ് ലോകത്ത് അതിവേഗം പടരുന്നതിനിടെ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ്. ലോകത്ത് ഓരോ 20 വർഷത്തിലും കോവിഡിന് സമാനമായ പകർച്ചവ്യാധിയുണ്ടാകുമെന്നാണ് ബിൽഗേറ്റ്സി െൻറ മുന്നറിയിപ്പ്.
കോവിഡ് 19 വ്യാപനമുണ്ടയപ്പോൾ ലോകം അതിനെ നേരിടാൻ സജ്ജമായിരുന്നില്ല. എന്നാൽ, ഇപ്പോൾ കോവിഡ് ബാധയിൽ നിന്ന് മുക്തമായവർക്ക് ഭാവിയിൽ ഇതുപോലൊരു പകർച്ചവ്യാധിയുണ്ടായാൽ അതിനെ നേരിടാൻ സാധിക്കുമെന്നും ബിൽഗേറ്റ്സ് പറഞ്ഞു.
രോഗം കണ്ടെത്തുന്നതിന് കൂടുതൽ ആധുനികമായ സൗകര്യങ്ങൾ വേണം. കൂടുതൽ ആൻറിവൈറൽ ലൈബ്രറികളും പകർച്ചവ്യാധിക്കെതിരായ മരുന്നുകളും വേണം. നേരത്തെ തന്നെ രോഗബാധ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കണം. ഇതിനായി മെഡിക്കൽ ഗവേഷണരംഗത്ത് കൂടുതൽ പണം ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
