ബിൽഗേറ്റ്സിെൻറ മകൾ വിവാഹിതയാവുന്നു
text_fieldsന്യൂയോർക്ക്: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിെൻറ മകൾ ജെന്നിഫർ ഗേറ്റ്സ് വിവാഹിതയാവുന്നു. സു ഹൃത്ത് നയേൽ നാസറാണ് വരൻ. ജെന്നിഫർ ഗേറ്റ്സ് ഇൻസ്റ്റാഗ്രാമിലൂടെയാണ് വിവാഹിതയാവാൻ പോകുന്ന വിവരം അറിയിച് ചത്. സ്റ്റാൻഡ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ ജെന്നിഫറിെൻറ സഹപാഠിയായിരുന്നു നാസർ.
ബിൽഗേറ്റ്സും മെലിൻഡ ഗേറ്റ്സും മകളുടെ പോസ്റ്റിന് താഴെ അഭിനന്ദനമറിയിച്ച് കമൻറ് ചെയ്തിട്ടുണ്ട്. ലോകത്തെ ഭാഗ്യവാൻ താനാണെന്ന അടിക്കുറിപ്പോടെ നാസറും വിവാഹത്തിെൻറ കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
സ്റ്റാൻഫോർഡിലെ യൂനിവേഴ്സിറ്റികാലം മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. അശ്വാഭ്യാസത്തിൽ താൽപര്യമുള്ള നാസർ 2020ലെ ടോക്യോ ഒളിമ്പിക്സിലും മൽസരിക്കുന്നുണ്ട്. ജെന്നിഫറിനും പ്രൊഫഷണൽ അശ്വാഭ്യാസത്തിൽ താൽപര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
