ബലാത്സംഗകേസ്: ബിൽ കോസ്ബി കുറ്റക്കാരനെന്ന് കോടതി
text_fieldsപെൻസൽവാനിയ: ബലാത്സംഗ കേസിൽ അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി. ബാസ്കറ്റ് ബോൾ മുൻ താരം ആന്‍ഡ്രിയ കോണ്‍സ്റ്റന്റിനെ 2004 ൽ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിലാണ് കോടതി 80കാരനായ കോസ്ബിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ഫിലഡല്‍ഫിയയിലെ വീട്ടില്‍ കോസ്ബിയെ സന്ദര്‍ശിക്കാൻ ആന്‍ഡ്രിയ എത്തിയപ്പോഴായിരുന്നു സംഭവം. ആന്ഡ്രിയക്കു വൈനില്‍ മയക്കുമരുന്ന് നല്‍കിയതായി കോസ്ബി കോടതിയില്‍ സമ്മതിച്ചിരുന്നു.
കോസ്ബിക്കുമേൽ ചുമത്തിയ മൂന്നു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ഓരോ കുറ്റത്തിനും ചുരുങ്ങിയത് 10 വർഷം വീതം തടവ് ലഭിക്കാം.
ശിക്ഷ വിധിക്കുംവരെ ജാമ്യത്തിൽ തുടരാമെന്ന് കോടതി ഉത്തരവിട്ടു. കോസ്ബിക്കു ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂട്ടറുടെ വാദം തള്ളിയാണ് കോടതി ഉത്തരവ്.
