Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലെവിൻസ്​കി: ബിൽ...

ലെവിൻസ്​കി: ബിൽ ക്ലിൻറണി​​േൻറത് ശരിയായ​ തീരുമാനം -ഹിലരി ക്ലിൻറൺ

text_fields
bookmark_border
ലെവിൻസ്​കി: ബിൽ ക്ലിൻറണി​​േൻറത് ശരിയായ​ തീരുമാനം -ഹിലരി ക്ലിൻറൺ
cancel

വാഷിങ്​ടൺ: മുൻ വൈറ്റ്​ഹൗസ്​ ജീവനക്കാരി മോണിക്ക ലെവിൻസ്​കിയുമായി ബന്ധപ്പെട്ട വിവാദത്തി​​​െൻറ പശ്ചാത്തലത്തിൽ പ്രസിഡൻറ്​ പദം ഒഴിയാതിരുന്ന മുൻ യു.എസ്​ പ്രസിഡൻറ്​ ബിൽ ക്ലിൻറ​ണി​​െൻറ തീരുമാനത്തെ പിന്തുണച്ച്​ ഭാര്യ ഹിലരി ക്ലിൻറൺ.

ലെവിൻസ്​കിയുമായി ക്ലിൻറണുണ്ടായിരുന്ന ബന്ധം അധികാര ദുർവിനിയോഗം അല്ലായിരുന്നു. മാത്രമല്ല, ലെവിൻസ്​കിക്ക്​ ആ സമയത്ത്​ 22 വയസ്​ പ്രായവുമുണ്ടായിരുന്നു. അതിനാൽ രാജിവെക്കാതിരുന്ന തീരുമാനം ശരിയായിരുന്നുവെന്ന്​​ ഹിലരി വ്യക്തമാക്കി. യു.എസ്​ മാധ്യമമായ സി.ബി.എസ്​ ന്യൂസിനോട്​ സംസാരിക്കുകയായിരുന്നു ഹിലരി.

അതേസമയം, ഹിലരി ക്ലിൻറി​​​െൻറ പ്രസ്​താവനയെ തള്ളി മോണിക ലെവിൻസ്​കി രംഗത്തു വന്നു. താനും ബിൽ ക്ലിൻറണുമായുള്ള ബന്ധം ലൈംഗികാതിക്രമം അല്ലായിരുന്നുവെന്നും അധികാര ദുർവിനിയോഗമായിരുന്നുവെന്നും മോണിക വ്യക്തമാക്കി.

സ്​ത്രീകൾ ലൈംഗികാതിക്രമങ്ങളെ കുറിച്ച്​ തുറന്നു പറയുന്ന മീ ടു കാമ്പയിനി​​​െൻറ പശ്ചാത്തലത്തിലാണ്​ രണ്ട്​ പതിറ്റാണ്ട്​ മുമ്പത്തെ ബിൽ ക്ലിൻറൺ-മോണിക്ക ലെവിൻസ്​കി ബന്ധവും ചർച്ചാവിഷയമായത്​.

ക്ലിൻറൺ സ്വയം സ്​ഥാനം ഒഴിയേണ്ടിയിരുന്നുവെന്ന്​ ന്യുയോർക്ക്​ സെനറ്റർ ക്രിസ്​റ്റിൻ ഗില്ലിബ്രാൻറിനെ പോലുള്ളവർ അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hillary Clintonbill clintonworld newsmalayalam newsMonica Lewinsky
News Summary - Bill Clinton Was Right In Not Resigning, Says Hillary On Lewinsky Affair -
Next Story