‘ട്രംപിനെ തോൽപ്പിക്കാൻ അണിചേരൂ’; അമേരിക്കൻ മുസ്ലിംകളോട് ജോ ബൈഡൻ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാൻ അമേരിക്കൻ മുസ്ലിംകളോട് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർഥി ബൈഡെൻറ ആഹ്വാനം. താൻ പ്രസിഡൻറായാൽ ഉടൻ മുസ്ലിംകൾക്കെതിരെയുള്ള വിലക്ക് നീക്കുമെന്നും ജോ ബൈഡൻ പ്രഖ്യാപിച്ചു.
ട്രംപിെൻറ ഭരണത്തിൽ അമേരിക്കയിൽ ഇസ്ലാേമാഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷ മുൻനിർത്തിയാണെന്ന കാരണം ചൊല്ലി മുസ്ലിംകൾക്കെതിരെ ട്രംപ് ഏർപ്പെടുത്തിയ വിസാ നിയന്ത്രണങ്ങൾ അധികാരത്തിലെത്തിയാലുടൻ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.
അമേരിക്കയിലെ മുസ്ലിം സമൂഹത്തെ ഒാൺലൈൻ വീഡിയോയിലൂടെ അഭിമുഖീകരിക്കവേയാണ് തെൻറ നിലപാടുകൾ വ്യക്തമാക്കിയത്. ഇസ്ലാമിക വിശ്വാസത്തെ പരിചയപ്പെടുത്താൻ സ്കൂളുകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു.
സിറിയ, യെമൻ, ഗസ്സ എന്നിവിടങ്ങളിലെ മനുഷ്യക്കുരുതികൾക്കുമേൽ ധാർമികമായ നിലപാടുകൾ സ്വീകരിക്കും. ഫലസ്തീനികളുടെയും ഇസ്രായേലിെൻറയും സ്വന്തം രാജ്യമെന്ന വാദത്തിനായി പോരാടും. തുല്യനീതി, കുറഞ്ഞ ചിലവിൽ ആരോഗ്യസംവിധാനങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം എന്നിവ മുൻനിർത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിലാണ് അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ്.
