ന്യൂയോർക്: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ കണ ്ടെത്തുന്ന മത്സരത്തിൽ നിന്ന് സെനറ്റർ ബെർനി സാൻഡേഴ്‌സ് പിന്മാറി. പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള പ്ര ൈമറികളിൽ പിന്നിലായിപ്പോയതിനെ തുടർന്നാണ് പിന്മാറാൻ തീരുമാനിച്ചത്. ഇതോടെ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനെയായിരിക് കും രണ്ടാമൂഴം ലക്ഷ്യമിടുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിന് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരിക.
സമൂഹ മാധ്യമങ്ങളിൽ നിരന്തരം പ്രചാരണങ്ങളിൽ ഏർപ്പെട്ടിരുന്ന 78 കാരനായ സാൻഡേഴ്‌സ് പുരോഗമന ആശയങ്ങൾ കൊണ്ട് യുവജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു. ആദ്യഘട്ടത്തിൽ പ്രൈമറികളിൽ മുൻതൂക്കം നേടിയെങ്കിലും സമീപകാലത്ത് ആ മികവ് നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
ബുധനാഴ്ച സംഘടിപ്പിച്ച സ്റ്റാഫ് കോൺഫറൻസ് കോളിലാണ് തെൻറ പിന്മാറ്റം സാൻഡേഴ്സൺ അറിയിച്ചത്. ‘എെൻറ ക്യാംപയിൻ ഞാൻ ഇന്ന് അവസാനിപ്പിക്കുന്നു. എന്നാൽ നീതിക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും -അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം ബിഡന് 1217 ഡെലിഗേറ്റുകളുടെ പിന്തുണയുള്ളപ്പോൾ സാൻഡേഴ്‌സിനെ 914 പേർ മാത്രമേ പിന്തുണക്കുന്നുള്ളൂ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ 2016ൽ ഹിലരി ക്ലിൻറണായിരുന്നു സാൻഡേഴ്സന് എതിരാളിയായിരുന്നത്.
സമഗ്ര ആരോഗ്യരക്ഷാ പദ്ധതി, ഏകീകൃത സൗജന്യ കോളേജ് വിദ്യാഭ്യാസം, ധനികർക്ക് അധിക നികുതി തുടങ്ങിയ ആശയങ്ങൾ മുന്നോട്ടുവെച്ചാണ് സാൻഡേഴ്‌സ് ഇത്തവണ ശ്രദ്ധനേടിയത്. പുരോഗമനപരമായ പലകാര്യങ്ങളും മുഖ്യധാരാ രാഷ്ട്രീയ സംവാദങ്ങളിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നാൽ, തെക്കൻ സ്റ്റേറ്റുകളിലെ ആഫ്രിക്കൻ അമേരിക്കക്കാർക്കിടയിലെ പിന്തുണ ജോ ബിഡന് തുണയാവുകയായിരുന്നു.