ഗാന്ധിപാഠം സ്വയം പര്യാപ്തത; എന്നും സർക്കാറിനെ ആശ്രയിക്കരുത് –മോദി
text_fieldsന്യൂയോർക്: സർക്കാറിനെ ആശ്രയിക്കാതെ ജീവിക്കുന്ന സ്വയം പര്യാപ്തമായ സമൂഹമാണ് മ ഹാത്മാ ഗാന്ധി വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമകാലിക ലോകത്തി ൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഗാന്ധിജി മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തിയാണെന്ന് എല്ലാവർക്കും അറിയാം. ജനങ്ങളുടെ ആന്തരിക കരുത്തിനെ ഉണർത്തിയാണ് അദ്ദേഹം അത് സാധ്യമാക്കിയത്. ഒരിക്കൽപോലും നേരിൽ കാണാത്തവരെയും ഗാന്ധിജി വലിയ അളവിൽ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിങ് മുതൽ നെൽസൺ മണ്ടേല വരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ‘ഡിജിറ്റൽ ഇന്ത്യ’, ‘സ്വച്ഛ് ഭാരത്’ തുടങ്ങി ജനകീയ പങ്കാളിത്ത പദ്ധതികളാണ് ഇന്ത്യയിൽ നടപ്പാക്കിവരുന്നത്.
അതെല്ലാം ജനങ്ങൾ സ്വയം ഏറ്റെടുക്കുകയാണെന്നും േമാദി പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെ ഷെറിങ്ങ്, ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ തുടങ്ങിയവരും പങ്കെടുത്തു.
ഗാന്ധിജിയുടെ 150ാം ജന്മവാർഷികവേളയിൽ യു.എൻ തയാറാക്കിയ സ്റ്റാമ്പിെൻറ പ്രകാശനവും യു.എൻ ആസ്ഥാനത്തെ ഗാന്ധി സോളാർ പാർക് ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.