Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ

text_fields
bookmark_border
ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷം: ചരിത്രം തിരുത്തി ഒബാമ
cancel

വാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വൈറ്റ് ഹൗസിലെ ഒാവൽ ഒാഫീസിൽ ദീപാവലി ആഘോഷിച്ച് ചരിത്രം തിരുത്തി. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്‍റ് ഔദ്യോഗിക ഒാഫീസിൽ ദീപാവലി ആഘോഷിക്കുന്നത്.  ഭാവിയിൽ തന്‍റെ പിൻഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ വ്യക്തമാക്കി.

"ഈ വർഷം ഒാവൽ ഒാഫീസിൽ ആദരപൂർവം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്‍റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയിൽ യു.എസ് പ്രസിഡന്‍റുമാർ ഈ ആഘോഷം തുടരട്ടെ" എന്ന് വൈറ്റ് ഹൗസ് ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ ഒബാമ വ്യക്തമാക്കി.

ദീപാവലി ആഘോഷവേളയിൽ കുടുംബത്തോടൊപ്പം ആശംസകൾ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്ന് പ്രത്യാശിച്ചു. ഇന്ത്യ സന്ദർശന വേളയിൽ മുംബൈയിൽവെച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും ഒബാമ ഒാർമ്മിച്ചു.

വൈറ്റ് ഹൗസിലെ ഇന്ത്യൻ വംശജരായ ഉദ്യോഗസ്ഥർക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്. 2009ൽ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒബാമയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒന്നര ലക്ഷം ലൈക്കുകൾ ലഭിക്കുകയും 33000ത്തോളം പേർ ഷെയർ ചെയ്യുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Barack Obama Celebrates Diwali, Lights First-Ever Diya In Oval Office
Next Story