27ാം വിവാഹവാർഷികത്തിെൻറ മധുരം പങ്കുവെച്ച് ഒബാമയും മിഷേലും
text_fieldsവാഷിങ്ടൺ: 27ാം വിവാഹവാർഷികം ആഘോഷിച്ച് യു.എസ് മുൻ പ്രസിഡൻറ് ബറാക് ഒബാമയും മിഷേലും. ഇത്രയും കാലം ഒരുമിച്ചുള്ള ജീവിതത്തിെൻറ മാസ്മരികതയെക്കുറിച്ച് ഇരുവരും പങ്കുവെച്ചു. പിറന്നാളും വിവാഹ വാർഷികവും പോലുള്ള വിശേഷദിനങ്ങളിൽ ഇരുവരും സാമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. മിഷേൽ ഒബാമയെ ആലിംഗനം ചെയ്ത് സൂര്യാസ്തമയം കാണുന്ന ഫോട്ടോയാണ് ഇക്കുറി ഒബാമ ട്വിറ്ററിലിട്ടത്.
ഫോട്ടോക്ക് താഴെ, ഒരോ വർഷവും കൂടുതൽ നന്നായി തോന്നുന്നു. 27 മനോഹരമായ സംവത്സരങ്ങൾ തന്നതിന് നന്ദി എന്ന് കുറിക്കുകയും ചെയ്തു. മിഷേലും സ്നേഹത്തിൽ ചാലിച്ച സന്ദേശം കൈമാറി. ഒപ്പം കടൽ കാണുന്ന ഇരുവരുടെയും ചിത്രംപങ്കുവെക്കാനും മറന്നില്ല.