ബാക്ടീരിയ നിർമിക്കും, കലോറി കുറഞ്ഞ പഞ്ചസാര
text_fieldsവാഷിങ്ടൺ: പഴങ്ങളിൽനിന്നും പാലുൽപന്നങ്ങളിൽനിന്നും കലോറി തീരെ കുറഞ്ഞ പഞ്ചസാര വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ബാക്ടീരിയയെ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ഇനം പഞ ്ചസാരക്ക് ടഗറ്റോസ് എന്നാണ് പേരു നൽകിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധന പൂർത് തിയാക്കിയതിനാൽ യു.എസ് ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (എഫ്.ഡി.എ) അനുമതിയും നൽകിയിട്ടുണ്ട്.
കലോറി അളവ് നിലവിലുള്ളതിനെ അപേക്ഷിച്ച് 38 ശതമാനം മാത്രമാണ് ടഗറ്റോസിലുള്ളതെന്നാണ് അവകാശവാദം. പഞ്ചസാരക്ക് ബദലുകൾ പലതും വിപണി പിടിച്ചിരുന്നുവെങ്കിലും അർബുദസാധ്യതപോലുള്ള പാർശ്വഫലങ്ങൾ ആരോപിക്കപ്പെട്ടിരുന്നു. എന്നാൽ, സമാന പ്രശ്നങ്ങളൊന്നും ഇതുവരെ പരിശോധനകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ടഗറ്റോസ് പ്രമേഹരോഗികൾക്ക് ഉപയോഗിക്കാമെന്നും ഗവേഷകർ പറയുന്നു. ബാക്ടീരിയയെ ഉപയോഗിച്ച് വികസിപ്പിക്കുന്ന ടഗറ്റോസ് പക്ഷേ, എന്നു മുതൽ വിപണിയിലെത്തുമെന്ന് പറയാറായിട്ടില്ല.