ഇന്ത്യൻ ഷെഫിനെ വിവാഹം കഴിച്ച ഒാസ്ട്രിയൻ രാജകുമാരി അന്തരിച്ചു
text_fieldsമെൽബൺ: ഇന്ത്യൻ വംശജനായ ഷെഫിനെ വിവാഹം കഴിച്ച ഒാസ്ട്രിയൻ രാജകുമാരി മരിയ ഗാലിറ്റ്സിൻ അന്തരിച്ചു. 31 വയസായിരുന്നു. കാർഡിയാക് അനൂറിസം ബാധിച്ച് മേയ് നാലിന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. ഭർത്താവ് റിഷി രൂപ് സിങ്ങിനൊപ്പം ഹൂസ്റ്റണിലായിരുന്നു മരിയ.
2017 ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. രണ്ടു വയസുള്ള മകനുണ്ട്. ഹൂസ്റ്റണിൽ ഇൻറീരിയർ ഡിസൈനർ ആയി ജോലി നോക്കുകയായിരുന്നു മരിയ. രാജകുടുംബാംഗങ്ങളായ മരിയ അന്ന-പിയോറ്റർ ഗാലിറ്റ്സിൻ ദമ്പതികളുടെ മകളാണ്.
1988ൽ ലക്സംബർഗിലാണ് രാജകുമാരി ജനിച്ചത്. മരിയയുടെ അഞ്ചാം വയസിൽ കുടുംബം റഷ്യയിലേക്ക് കുടിയേറി. സെനിയ, ഗാലിറ്റ്സിൻ, ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിൻ സിയറ, അലക്സാണ്ട്ര രാജകുമാരി, ദിമിത്രി രാജകുമാരൻ, ഇയോൺ എന്നിവരാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


