Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസി​െല വ്യവസായ...

യു.എസി​െല വ്യവസായ പാർക്കിൽ വെടിവെപ്പ്​; അഞ്ച്​ മരണം

text_fields
bookmark_border
US-Shooting.
cancel

വാഷിങ്​ടൺ: യു.എസിലെ വ്യവസായ പാർക്കിലുണ്ടായ ​െവടി​െവപ്പിൽ അഞ്ച്​ മരണം. നിരവധി പേർക്ക്​ പരിക്കേറ്റു. ചിക്കാഗോ യിൽ നിന്ന്​ 65 കിലോമീറ്റർ അകലെ അറോറയിലാണ്​ വെടി​െവപ്പുണ്ടായത്​.

വലിയ ​ൈപപ്പുകൾക്ക്​ വാൾവ്​ നിർമിക്കുന്ന ഹ​െൻറി പ്രാറ്റ്​ എന്ന നിർമാണ കമ്പനിയിലാണ്​ വെടിവെപ്പുണ്ടായത്​. കമ്പനിയിലെ ​െതാഴിലാളിയായ ​ഗ്രേ മാർട്ടിൻ എന്ന 45കാരനാണ്​ വെടിയുതിർത്തത്​. പ്രാദേശിക സമയം വെള്ളിയാഴ്​ച ഉച്ചക്ക്​ ഒന്നരക്കായിരുന്നു സംഭവം​.

ഉടൻ സ്​ഥലത്തെത്തിയ പൊലീസിനു നേരെയും ഇയാൾ വെടിയുതിർത്തു. വെടിവെപ്പിൽ അഞ്ച്​ പൊലീസുകാർക്ക്​ പരിക്കേറ്റു. ഏറ്റമുട്ടലിനൊടുവിൽ പൊലീസ്​ അക്രമിയെ വെടിവെച്ചുവീഴ്​ത്തി.

ഫ്ലോറിഡയിൽ പാർക്ക്​ലാൻഡ്​ സ്​കൂൾ വെടിവെപ്പിൽ 17 പേർ മരിച്ച സംഭവത്തി​​െൻറ ഒന്നാം വാർഷികത്തി​​െൻറ അടുത്ത ദിവസമാണ്​ വ്യവസായ പാർക്കിൽ വെടിവെപ്പ്​ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUS ShootingUS industrial park Shooting
News Summary - Aurora shooting: Five dead in Illinois workplace attack -World News
Next Story