Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ അറ്റോണി ജനറൽ...

യു.എസ്​ അറ്റോണി ജനറൽ രാജിവെച്ചു

text_fields
bookmark_border
യു.എസ്​ അറ്റോണി ജനറൽ രാജിവെച്ചു
cancel

വാഷിങ്​ടൺ: യു.എസ്​ അറ്റോണി ജനറൽ ജെഫ്​ സെഷൻസ്​ രാജിവെച്ചു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ നിർദേശപ്രകാരമാണ്​ സെഷൻസ്​ രാജി സമർപ്പിച്ചരിക്കുന്നത്​. ഒരു പേജുള്ള രാജിക്കത്താണ്​ സെഷൻസ്​ നൽകിയിരിക്കുന്നത്​​. ട്രംപി​​​െൻറ അഭ്യർഥന മാനിച്ച്​ രാജിവെക്കുന്നുവെന്ന്​ സെഷൻസ്​ കത്തിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

അറ്റോണി ജനറലായി മാത്യു വിറ്റേക്കറെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്​. സെഷൻസി​ന്​ നന്ദി അദ്ദേഹത്തിന്​ എല്ലാ ആശംസകളും നേരുന്നു. അറ്റോണി ജനറൽ പദവിയിലേക്കുള്ള സ്ഥിരനിയമനം പിന്നീട്​ ഉണ്ടാവുമെന്നും ട്രംപ്​ ട്വീറ്റ്​ ചെയ്​തു.

അമേരിക്കയിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ജനപ്രതിനിധിസഭയിൽ റിപബ്ലിക്കൻ പാർട്ടിക്ക്​ മേധാവിത്വം നഷ്​ടമായതിന്​ പിന്നാലെയാണ്​ ജെഫ്​ സെഷൻസി​​​െൻറ രാജി ഉണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsAmericasus attorney generaljeff sessionsmalayalam news
News Summary - Attorney General Jeff Sessions resign-World news
Next Story