17 വർഷത്തിനുശേഷം ആർകൻസോസിൽ ഇരട്ട വധശിക്ഷ നടപ്പാക്കി
text_fieldsആർകൻസോസ് (യു.എസ്): 17 വർഷത്തെ ഇടവേളക്കുശേഷം അമേരിക്കൻ സംസ്ഥാനമായ ആർകൻസോസിൽ തിങ്കളാഴ്ച ഇരട്ട വധശിക്ഷ നടപ്പാക്കി. മാർസൽ വില്യംസ് (46), ജാക് ജോൺസൺ (52) എന്നിവരെയാണ് തിങ്കളാഴ്ച രാത്രി വധിച്ചത്. തലസ്ഥാനമായ ലിറ്റിൽറോക്കിൽ നിന്നും 120 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കുമ്മിൻസ് യൂനിറ്റ് ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്. ഇവരുൾപ്പെടെ എട്ടു പേർ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്. ഇവരെ അടുത്ത പതിനൊന്ന് ദിവസത്തിനകം വധിക്കാനായിരുന്നു തീരുമാനം.
എന്നാൽ, വധശിക്ഷക്ക് ഉപയോഗിച്ചിരുന്ന മരുന്നിെൻറ കാലാവധി അവസാനിച്ചതോടെയാണ് ഇത് നീണ്ടുപോയത്. തുടർന്ന് ഇതിൽ നാലു പേരുടെ ശിക്ഷ കോടതി തടഞ്ഞിരിക്കുകയാണ്. 1995ൽ 34കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊല്ലുകയും 11കാരിയായ ഇവരുടെ മകളെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ജാക് േജാണിനെതിരെയുള്ള കുറ്റം. 1997ൽ 22കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് വില്യം ചെയ്ത കുറ്റം.
ജയിലുകളിൽ വധശിക്ഷക്ക് മുമ്പ് കുത്തിവെക്കുന്ന മിഡാസോൾ എന്ന മരുന്നിെൻറ ലഭ്യതക്കുറവാണ് ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മരുന്ന് ഉൽപാദകർ ഇത്തരം മരുന്നുകളുടെ ലഭ്യത കുറച്ചതാണിതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
