ഓണാഘോഷം ഗംഭീരമാക്കി അരിസോണ മലയാളീസ് അസോസിയേഷൻ
text_fieldsഅരിസോണ: സദ്യയോടും കലാപരിപാടികളോടെയും അരിസോണ മലയാളീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. സെപ്റ്റംബർ ഏ ഴിന് രാവിലെ പത്തിന് അസോസിയേഷൻ ബോർഡ് മെമ്പേഴ്സും വിശിഷ്ടാതിഥികളും ചേർന്നു ആഘോഷങ്ങൾക്കു തിരികൊളുത്തി.
നർത്തകൻ ശേഖർ രാജേന്ദ്രൻ, ആശ ഗോപാൽ, ഷൈലി ഭണ്ഡാരി എന്നിവർ അഥിതികളായി. ബോർഡ് അംഗം ശകുന്തള നായരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ഓണാഘോഷം ഒരുക്കിയത്. രശ്മി മേനോന്റെയും സജിത്ത് തൈവളപ്പിലിന്റെയും മേൽനോട്ടത്തിൽ കലാവിരുന്നുകൾ ഏകോപിപ്പിച്ചു.
തിരുവാതിര, കുച്ചുപ്പിടി, മോഹിനിയാട്ടം, ബോളിവുഡ് ഡാൻസ്, കോമഡി സ്കിറ്റ്, ശേഖർ രാജേന്ദ്രന്റെ നൃത്തം, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലി എഴുന്നെള്ളത്ത് എന്നിവയുണ്ടായിരുന്നു. ഓണസദ്യക്ക് ശ്രീകുമാറും ബൈജു തോമസും മേൽനോട്ടം വഹിച്ചു. അരിസോണ മലയാളീസ് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് വടക്കേൽ നന്ദി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
