അർജന്‍റീനയിൽ കോവിഡ് ബാധിതരുടെ എണ്ണം 4,000 കടന്നു; ലോക് ഡൗൺ നീട്ടി
text_fieldsബ്യൂണസ് ഐറസ്: അർജന്‍റീനയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിന് പിന്നാലെ രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന ലോക് ഡ ൗൺ നീട്ടി. മെയ് 10 വരെയാണ് നീട്ടിയത്. മാർച്ച് 20നാണ് രാജ്യത്ത് വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ചത്.
അതേസമയം, തലസ്ഥാനമായ ബ്യൂണസ് ഐറസിലെ ഗ്രേറ്റർ ബ്യൂണസ് ഐറസ് മേഖലയിലും കോർഡോബ, സാന്‍റാഫെ എന്നീ നഗരങ്ങളിലും താമസിക്കുന്നവർക്ക് സർക്കാർ ഇളവ് അനുവദിച്ചു. വീട് സ്ഥിതി ചെയ്യുന്നതിന് അഞ്ച് ബ്ലോക്ക് ചുറ്റളവിൽ ജനങ്ങൾക്ക് ഒരു മണിക്കൂർ പുറത്തുപോകാൻ അനുമതി നൽകിയിട്ടുണ്ട്.
111 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4003 ആയി. 197 പേർ മരിച്ചു. 144 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 1,140 രോഗമുക്തി നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
