അരാംകോ ആക്രമണം: പ്രത്യാഘാതമുണ്ടാക്കും, രക്ഷാസമിതി ഇടപെടണം –യു.എസ്
text_fieldsവാഷിങ്ടൺ: സൗദി അരാംകോ എണ്ണ സംസ്കരണശാലയിലുണ്ടായ ഭീകരാക്രമണം ആഗോളതലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ. വിഷയത്തിൽ യു.എൻ രക്ഷാ സമിതിയുടെ ഇടപെടലിന് കാത്തുനിൽക്കുകയാണ് അമേരിക്കയെന്നും പേരുവെളിപ്പെടുത്താ ത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും നേരെയുള്ള ആക ്രമണങ്ങൾ നേരിടാനാണ് രക്ഷാസമിതി രൂപവത്കരിച്ചിരിക്കുന്നത്. ഇപ്പോഴുണ്ടായ ആക് രമണം അത്തരത്തിലുള്ളതാണ്. തങ്ങൾ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ അവർക്ക് രക്ഷാസ മിതിയെ സമീപിക്കാവുന്നതാണ്. പക്ഷേ, അതിനുമുമ്പായി ആവശ്യമായ വിവരങ്ങൾ ശേഖരിക്കേണ് ടതുണ്ട്.
തങ്ങളുടെ ശക്തി പരീക്ഷിച്ചതിെൻറ വലിയൊരു ചരിത്രം ഇറാനുണ്ട്. എന്നാൽ, അത ിെൻറ ഉത്തുംഗതയിലേക്ക് അവരൊരിക്കലും പോകില്ല. ഒരു പരിധി കഴിഞ്ഞ് ലോകം നിർത്താനാവശ്യപ്പെട്ടാൽ അവർ താഴോട്ട് വരും -ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ഇറാനെതിരെ സൈബർ ആക്രമണം, എണ്ണ സംഭരണികൾക്കോ റെവലൂഷനറി ഗാർഡിെൻറ ആസ്തികൾക്കോ േനരെയുള്ള ആക്രമണം എന്നീ സാധ്യതകൾ യു.എസ് അധികൃതർ മുന്നോട്ടുവെച്ചിരുന്നതായി എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇറാനുമായി വലിയൊരു സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാവുന്ന തരത്തിലുള്ള സാധ്യതകളാണ് തിങ്കളാഴ്ച നടന്ന ദേശീയ സുരക്ഷസമിതിയിൽ ട്രംപ് ആരാഞ്ഞത്.
പ്രത്യാക്രമണം ഒന്നിൽ
പരിമിതമാകില്ല –ഇറാൻ
തെഹ്റാൻ: തങ്ങൾക്കെതിരെ സൈനിക ആക്രമണമുണ്ടായാൽ, പ്രത്യാക്രമണം ആക്രമിച്ചവരിൽ മാത്രം പരിമിതമാകില്ലെന്ന് ഇറാൻ. അരാംകോ ആക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന യു.എസ് ആരോപണം നിഷേധിച്ച് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇറാൻ ഇക്കാര്യം വ്യക്തമാക്കിയത്. സ്വിസ് എംബസി മുഖേനയാണ് ഇറാൻ യു.എസിന് കത്ത് നൽകിയത്.
പോംപിയോ സൗദിയിൽ
ജിദ്ദ: അരാംകോ ആക്രമണത്തിെൻറ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ജിദ്ദയിലെത്തി. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി പോംപിയോ കൂടിക്കാഴ്ച നടത്തും. പിന്നീട് അബൂദബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ൈശഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചക്കായി യു.എ.ഇയിലേക്ക് അദ്ദേഹം തിരിക്കുമെന്ന് യു.എസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടഗസ് പറഞ്ഞു.
യു.എസ് ആരോപണം ശ്രദ്ധ തിരിച്ചുവിടാൻ –സരീഫ്
തെഹ്റാൻ: പശ്ചിമേഷ്യയിലെ യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇറാനെതിരെ അമേരിക്ക ആരോപണമുന്നയിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. മേഖലയിലെ യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധിക്കാൻ യു.എസ് തയാറാവണമെന്നും സരീഫ് പറഞ്ഞു.
വിസ പ്രശ്നം: റൂഹാനിയും സരീഫും യു.എന്നിലേക്കില്ല
തെഹ്റാൻ: അടുത്തയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭയിൽ പെങ്കടുക്കാൻ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിക്കും വിദേശ മന്ത്രി മുഹമ്മദ് ജവാദ് സരീഫിനും അമേരിക്ക ഇതുവരെ വിസ നൽകിയിട്ടില്ല. അതിനാൽ, ഇരുവരും സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിസ ലഭിക്കാത്തതിനാൽ ഇറാെൻറ ആദ്യ പ്രതിനിധി സംഘം പുറപ്പെട്ടിട്ടില്ലെന്ന് ഇർന വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.