Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീണ്ടും പാകിസ്​താനുള്ള...

വീണ്ടും പാകിസ്​താനുള്ള ധനസഹായം വെട്ടിച്ചുരുക്കി യു.എസ്​

text_fields
bookmark_border
us-pak
cancel

വാഷിങ്​ടൺ: കശ്​മീർ വിഷയത്തിൽ യു.എസ്​ രക്ഷാസമിതിയിൽ ഒറ്റപ്പെട്ടതിനു പിന്നാലെ പാകിസ്​താന്​ വീണ്ടും തിരിച്ചടി. പാകിസ്​താന്​ നൽകി വന്ന 44 കോടി ഡോളറി​​െൻറ ധനസഹായം യു.എസ്​ വെട്ടിക്കുറച്ചു. ഇതോടെ പാകിസ്​താന്​ യു.എസ്​ നൽകി യിരുന്ന സഹായം 410 കോടി ഡോളറായി ചുരുങ്ങി. നേരത്തേയിത്​ 450 കോടി ഡോളറായിരുന്നു. പാകിസ്​താനുമായി 2010ൽ ഒപ്പുവെച്ച പി.ഇ.പി.എ കരാർ പ്രകാരമാണ് യു.എസ്​​ സഹായം നൽകിയിരുന്നത്​. ഇംറാൻ ഖാൻ യു.എസ്​ സന്ദർശനം നടത്തുംമുമ്പ്​ ഇക്കാര്യത്ത െ കുറിച്ച്​ യു.എസ്​ പാകിസ്​താൻ മുന്നറിയിപ്പു നൽകിയിരുന്നു​. കഴിഞ്ഞ വർഷവും യു.എസ്​ സൈന്യം പാകിസ്​താന്​ നൽകിയി രുന്ന സഹായം വെട്ടിക്കുറച്ചിരുന്നു.

തീവ്രവാദത്തെ പ്രതിരോധിക്കുന്നതിൽ പരാജയമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ 30 കോടി ഡോളറി​​െൻറ സഹായം യു.എസ്​ വെട്ടിച്ചുരുക്കിയത്​. കഴിഞ്ഞ വർഷം ജനുവരിയിൽ പാകിസ്​താനുള്ള 100 കോടി ഡോളറി​​െൻറ ധനസഹായവും ഇതേ രീതിയിൽ യു.എസ്​ വെട്ടിച്ചുരിക്കിയിരുന്നു. ഹഖാനി ഭീകര ശൃംഖലകൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചായിരുന്നു അത്​.

ജമ്മു-കശ്​മീരി​​െൻറ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കഴിഞ്ഞദിവസം യു.എന്നിനെ സമീപിച്ച പാകിസ്​താന്​ പിന്തുണ നൽകാൻ ചൈനമാത്രമേ ഉണ്ടായിരുന്നുള്ളൂ. പാകിസ്​താ​ൻ വിദേശകാര്യ മന്ത്രി നൽകിയ കത്ത്​ പരിഗണിച്ച്​ മൂന്നുദിവസത്തിനു ശേഷമാണ്​ അടച്ചിട്ടമുറിയിൽ വെള്ളിയാഴ്​ച യു.എൻ രക്ഷാ കൗൺസിൽ യോഗം ചേർന്നത്​. അഞ്ച്​ സ്ഥിരാംഗങ്ങൾക്ക്​ പുറമേ 10 താൽക്കാലിക അംഗങ്ങളും​ യോഗത്തിൽ പ​െങ്കടുത്തു​. എന്നാൽ, ചൈനയൊഴികെ എല്ലാ അംഗരാജ്യങ്ങളും ഇന്ത്യക്കൊപ്പം നിലയുറപ്പിച്ചു. യോഗത്തിൽ ഇന്ത്യയും പാകിസ്​താനും അംഗങ്ങളല്ലാത്തതിനാൽ പ​ങ്കെടുത്തിരുന്നില്ല.

പാകിസ്​താനെ പിന്തുണച്ച ചൈന കശ്​മീരിലെ സ്ഥിതി സംഘർഷഭരിതവും അപകടകരവുമാണെന്ന്​ അഭിപ്രായപ്പെട്ടു. വിഷയത്തിൽ ഇന്ത്യയും പാകിസ്​താനും ഏകപക്ഷീയ നടപടികളിൽനിന്ന്​ വിട്ടുനിൽക്കണമെന്നും ചൈനയുടെ പ്രതിനിധി ഷാങ്​ ജുൻ പറഞ്ഞു. കശ്​മീർ ഇന്ത്യയുടെയും പാകിസ്​താ​​െൻറയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു റഷ്യൻ നിലപാട്​. ജമ്മു-കശ്​മീരിലെ ജനങ്ങൾ ഒറ്റക്കല്ലെന്നും അവരുടെ ​പ്രശ്​നങ്ങൾ യു.എന്നി​ലും കേൾപ്പിക്കുകയാണ്​ ലക്ഷ്യമെന്നും പാക്​ പ്രതിനിധി മലീഹ ലോധി പറഞ്ഞു.

പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ്​ യു.എൻ രക്ഷാസമിതി അടച്ചിട്ട മുറിയിൽ സമ്മേളിക്കുന്നത്​. ചൈനയുടെ പിന്തുണയോടെയായിരുന്നു ചർച്ചക്ക്​ പാകിസ്​താ​​െൻറ ആവശ്യം. അസി. സെക്രട്ടറി ജനറൽ ഓസ്​കർ ഫെർണാണ്ടസ്​ ടരാൻകോ, യു.എൻ സൈനിക ഉപദേഷ്​ടാവ്​ ഹുംബർ​ട്ടോ ലോയ്​റ്റി എന്നിവർ രാവിലെ പ്രതിനിധികളെ വിഷയം ധരിപ്പിച്ച ശേഷമായിരുന്നു യോഗം. ഔദ്യോഗിക സ്വഭാവത്തോടെയല്ലാത്തതിനാൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടാകില്ല. 1965നു ശേഷം ആദ്യമായാണ്​ ഇന്ത്യ-പാക്​ വിഷയത്തിൽ യു.എൻ രക്ഷാസമിതി ചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsAmericasmalayalam newsDonald TrumpPakistan PM Imran Khan
News Summary - In another setback, US cuts $440 million financial aid to Pak-World news
Next Story