Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രൂഡോ മന്ത്രിസഭയിൽ നാല്​ ഇന്ത്യൻ വംശജർ

text_fields
bookmark_border
  • ചരിത്രം കുറിച്ച്​ ആദ്യഹിന്ദു വനിത മന്ത്രി
anita-indiara-anand
cancel

ഓട്ടവ: 37 അംഗ മന്ത്രിസഭയിൽ ഹിന്ദുവനിതയെ ഉൾപ്പെ​ടുത്തി ചരിത്രം കുറിച്ച്​ പ്രധാനമ​​ന്ത്രി​ ജസ്​റ്റിൻ ട്രൂഡോ. അ നിത ഇന്ദിര ആനന്ദ്​ ആണ്​ മന്ത്രിസഭയിലെ ആദ്യ ഹിന്ദു വനിത മന്ത്രിയായത്​. ടൊറ​േൻറാ യൂനിവേഴ്​സിറ്റി നിയമ പ്രഫസറാ യ അനിത ആനന്ദടക്കം മന്ത്രിസഭയിലെ ഏഴംഗങ്ങൾ പുതുമുഖങ്ങളാണ്​. അനിതയുടെ മാതാവ്​ ഡോക്​ടർ സരോജ്​ റാം പഞ്ചാബിലെ അമൃത്​സർ സ്വദേശിയായിരുന്നു. പിതാവ്​ ഡോക്​ടർ എസ്​.വി. ആനന്ദ്​ തമിഴ്​നാട്ടുകാരനാണ്. ഓക് വിൽ റൈഡിങ്ങിൽനിന്നു ജയിച്ച അനിതക്കാണ്​ പബ്ലിക് സർവിസസ്, പ്രൊക്യുർമ​െൻറ്​ മന്ത്രാലയങ്ങളുടെ ചുമതല.

ഇന്ത്യൻ വംശജരായ നവ്​ദീപ്​ ബെയിൻസ്​, ബർദിഷ്​ ചാഗർ, ഹർജിത്​ സജ്ജൻ എന്നിവരും മന്ത്രിസഭയിൽ തുടരും. ഹർജിത് സജ്ജൻ പ്രതിരോധ മന്ത്രാലയത്തിലും നവദീപ് ബെയ്ൻസ് ഇന്നവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രാലയത്തിലും തുടരും. ലിബറൽ പാർട്ടി നേതൃത്വം നൽകുന്ന ന്യൂനപക്ഷ സർക്കാറി​​െൻറ ഭരണത്തലവനായി ബുധനാഴ്​ചയാണ്​ ട്രൂഡോ സത്യപ്രതിജ്​ഞ ചെയ്​തത്​.

വിദേശകാര്യമന്ത്രിയായിരുന്ന ക്രിസ്​റ്റ്യ ഫ്രീലാൻഡിനെ ഉപപ്രധാനമന്ത്രിയായും നിയമിച്ചു. 13 വർഷത്തിനു ശേഷമാണ് കാനഡയിൽ ഉപപ്രധാനമന്ത്രി നിയമനം. പോൾ മാർട്ടിൻ പ്രധാനമന്ത്രിയായിരിക്കെ ആൻ മക് ലെലാൻ ഉപപ്രധാനമന്ത്രിയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anita Anand first Hindu to be appointed cabinet minister in Canada -world news
Next Story