Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപൗരത്വ ഭേദഗതി...

പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്കയിലും പ്രതിഷേധം

text_fields
bookmark_border
പൗരത്വ ഭേദഗതി ബില്ലിനെതിരെ  അമേരിക്കയിലും പ്രതിഷേധം
cancel
camera_alt?????? ?????? ???????????? ??????? ???????? ?????????? ??.????.????? ????????????? ?????????? ??????? ????????????? ?????? ????? ???

ന്യൂയോർക്​: പൗരത്വ ഭേദഗതി ബില്ലിനെതിരെ അമേരിക്കയിലെ ഇന്ത്യൻ സമൂഹവും പ്രതിഷേധവുമായി രംഗത്ത്​.

ന്യൂയോർക്​ ഇന്ത്യൻ കോൺസുലേറ്റിന്​ മുമ്പിൽ ഇന്ത്യൻ ഓവർസീസ്​ കോൺഗ്രസ്​ യു.എസ്​.എയുടെ ആഭിമുഖ്യത്തിൽ ‘ഭാരത്​ ബചാവോ’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പ്രതിഷേധ ധർണയിൽ കെ.എം.സി.സി അടക്കമുള്ള സംഘനകളുടെ പങ്കാളിത്തമുണ്ടായി. ‘മതേരര ഇന്ത്യയെ രക്ഷിക്കൂ, എൻ.ആർ.സി വേണ്ട, സി.എ.ബി വേണ്ട’ എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്ര ​േമാദിയും ആഭ്യന്തര മന്ത്രി അമിത്​ ഷായും മതേതര ഇന്ത്യയെ തകർക്കുകയാണെന്നും അത്​ അനുവദിക്കാനാകി​ല്ലെന്നും ധർണയിൽ പ​ങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇരുവരും ഹിറ്റ്​ലറിനെ പോലെയാണ്​ പ്രവർത്തിക്കുന്നതെന്നും ഇന്ത്യക്കാർക്കായി തടവറകൾ പണിയുകയാണെന്നും അവർ ആരോപിച്ചു. കെ.എം.സി.സി നേതാവ്​ ഷെമി അടിമാലി അടക്കമുള്ളവർ സംസാരിച്ചു.

Show Full Article
TAGS:cab protest in america 
News Summary - American indians protest against CAB -India news
Next Story