Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമേരിക്കയിൽ റമദാൻ ഒന്ന് ബുധനാഴ്ച

text_fields
bookmark_border
അമേരിക്കയിൽ റമദാൻ ഒന്ന് ബുധനാഴ്ച
cancel

ഷിക്കാഗോ: അമേരിക്കയിൽ റമദാൻ ഒന്ന് ബുധനാഴ്ചയായിരിക്കുമെന്ന്  ഇസ്ലാമിക് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ കീഴിലുള്ള ഫിഖ്ഹ് കൗൺസിൽ  പ്രഖ്യാപിച്ചു. ശാസ്ത്രീയമായ പഠനങ്ങളിലൂടെ  പുറത്തിറക്കിയ പ്രസ്താവനയിൽ ചെറിയ പെരുന്നാൾ ജൂൺ 15 (വെള്ളി) ആയിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്ലാമിക സൊസൈറ്റി ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പുറത്തിറക്കിയ പ്രസ്താവനയിൽ കാലിഫോർണിയയിൽ മാസം കണ്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ചന്ദ്രകല ദൃശ്യമാവാനിടയില്ലെന്ന നിഗമനത്തോടെയും സൗദി അറേബ്യയുടെ പ്രഖ്യാപനം പിന്തുടർന്നും ഏതാനും സിറ്റികളിൽ നോമ്പ് തുടങ്ങുന്നത് വ്യാഴാഴ്ച്ചയാണ്. ഒരേ നഗരത്തിലുള്ള വിശ്വാസികൾ അതാതിടത്തെ പള്ളികളെ പിന്തുടരണമെന്നും വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും റമദാൻ മുഴുവൻ ചന്ദ്രകലയെ കുറിച്ച് ചർച്ച ചെയ്യാൻ സമയം ചെലവഴിക്കരുതെന്നും പ്രമുഖ പണ്ഡിതന്മാർ ഉൽബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - America Ramadan-World News
Next Story