Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരുമയുടെ സൗഹൃദ...

ഒരുമയുടെ സൗഹൃദ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ്  'റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ്' ഏപ്രില്‍ 8 ന് 

text_fields
bookmark_border
ഒരുമയുടെ സൗഹൃദ വേദിയൊരുക്കി ഇന്ത്യാ പ്രസ് ക്ലബ്ബ്  റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 8 ന് 
cancel

ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ന്യൂജെഴ്സിയിലും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 8 ഞായറാഴ്ച ന്യൂജെഴ്സിയില്‍ വെച്ച് നടക്കുന്ന കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിക്കുന്നത് പ്രസ് ക്ലബ്ബിന്‍റെ ന്യൂയോര്‍ക്ക് ചാപ്റ്ററും ഫിലഡല്‍ഫിയ ചാപ്റ്ററുമാണ്.

ന്യൂജെഴ്സിയിലെ എഡിസണ്‍ ഹോട്ടലില്‍ (1176 കിംഗ് ജോര്‍ജ്സ് പോസ്റ്റ് റോഡ്, എഡിസണ്‍, ന്യൂജെഴ്സി) ഉച്ചയ്ക്ക് 2:30 മുതല്‍ വൈകീട്ട് 5:30 വരെ നടക്കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ പ്രമുഖ മലയാളി ദേശീയ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. 

ദേശീയ സംഘടനകളുമായി ഇന്ത്യാ പ്രസ് ക്ലബ്ബിന് വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. ഈ ബന്ധം കൂടുതല്‍ സുതാര്യമാക്കുവാനും, സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിക്കുവാന്‍ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ സഹകരണം എങ്ങനെ വിനിയോഗിക്കാമെന്നുമുള്ള ചര്‍ച്ചകളും ഈ കോണ്‍ഫറന്‍സുകൊണ്ട് ലക്ഷ്യമിടുന്നു. 

ഇന്ത്യാ പ്രസ് ക്ലബ്ബിന്‍റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നീ ദേശീയ സംഘടനകളുടെ ഭാരവാഹികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsIndia Press Club of Nort AmericaIPCNAUS NewsUS Malayalee News
News Summary - America Press Club-USA News
Next Story