ആമസോൺ കാട്ടുതീ: വിദേശസഹായം സ്വാഗതംചെയ്ത് ബ്രസീൽ
text_fieldsറിയോ െഡ ജനീറോ: ആമസോൺ മഴക്കാടുകളിലെ തീയണക്കാൻ ജി7 രാജ്യങ്ങൾ വാഗ്ദാനംചെയ്ത 2 .2 കോടി ഡോളർ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് മാറ്റി ബ്രസീൽ. ചില ഉപാധികളോടെ വിദേശഫണ്ട് സ്വീകരിക്കാൻ തയാറാണെന്നാണ് ബ്രസീൽ സർക്കാർ അറിയിച്ചത്.
പണം ലഭിച്ചുകഴിഞ്ഞാൽ ബ്രസീലിലെ ജനങ്ങളായിരിക്കും അതെങ്ങനെ ചെലവഴിക്കുമെന്ന് തീരുമാനിക്കുകയെന്നും പ്രസിഡൻറിെൻറ വക്താവ് പറഞ്ഞു. ബ്രിട്ടനും കാനഡയും 2.3 കോടി ഡോളറിെൻറ സാമ്പത്തികസഹായവും ബ്രസീലിന് വാഗ്ദാനം ചെയ്തിരുന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ തനിക്കെതിരെ നടത്തിയ ആക്ഷേപം പിൻവലിച്ചാൽ സഹായം സ്വീകരിക്കുന്നത് പരിഗണിക്കാമെന്ന് ബൊൽസൊനാരോ പിന്നീട് പറഞ്ഞിരുന്നു.