Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആമസോൺ ജീവനക്കാരന്​...

ആമസോൺ ജീവനക്കാരന്​ കൊറോണ വൈറസ്​ ബാധ

text_fields
bookmark_border
ആമസോൺ ജീവനക്കാരന്​ കൊറോണ വൈറസ്​ ബാധ
cancel

വാഷിങ്​ടൺ: ഓൺലൈൻ റീ​ട്ടെയ്​ലർ ശൃംഖലയായ ആമസോൺ ഡോട്ട്​ കോമിലെ യു.എസിലെ ജീവനക്കാരന്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചു. വീട്ടിലെ നീരീക്ഷണത്തിലാണ്​ ജീവനക്കാരനെന്ന്​ ആമസോൺ അറിയിച്ചു.

വൈറസ്​ ബാധ സ്​ഥിരീകരിച്ച ജീവനക്കാരനൊപ്പം ​ജോലി ചെയ്​തവർക്കും മുൻകരുതൽ നിർദേശം നൽകിയിട്ടുണ്ട്​. വാഷിങ്​ടണിലെ നഗരമായ സീറ്റിലിലെ സൗത്ത്​ ലേക്ക്​ യൂനിയൻ ഓഫിസിലാണ്​ ഇയാൾ ജോലി ചെയ്​തിരുന്നത്​.

വൈറസ്​ ബാധിത പ്രദേശമായ മിലാനിലെ രണ്ടു ജീവനക്കാരോടും ഇറ്റലിയിലെ ജീവനക്കാരോടും വീട്ടുനിരീക്ഷണത്തിൽ കഴിയാൻ ആ​മസോൺ കമ്പനി നിർദേശം നൽകി.

Show Full Article
TAGS:Coronavirus Covid19 china us Amazon.com world news 
News Summary - Amazon confirms first Coronavirus case among Employees in US -World news
Next Story