ആൽബെർട്ടോ ഫെർണാണ്ടസ് അർജൻറീന പ്രസിഡൻറാകും
text_fieldsബ്വേനസ് എയ്റിസ്: സാമ്പത്തിക പ്രതിസന്ധി വേട്ടയാടുന്ന അർജൻറീനയിൽ നടന്ന പ്രസി ഡൻറ് തെരഞ്ഞെടുപ്പിൽ മധ്യ-ഇടത് ആഭിമുഖ്യമുള്ള ആൽബെർട്ടോ ഫെർണാണ്ടസിന് ജയം. ഇദ ്ദേഹം 45 ശതമാനം വോട്ട് നേടി. നിലവിലുള്ള പ്രസിഡൻറ് മൗറീഷ്യോ മക്റിയെയാണ് ഫെർണാണ് ടസ് പരാജയപ്പെടുത്തിയത്. അർജൻറീനയുടെ ദുരിതങ്ങൾ എല്ലാകാലത്തേക്കുമായി അവസാനിപ്പിക്കുക എന്നതു മാത്രമാണ് മുന്നിലുള്ള ദൗത്യമെന്ന് ഫെർണാണ്ടസ് പറഞ്ഞു.
താൻ ഫെർണാണ്ടസിനെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും അദ്ദേഹത്തെ പ്രാതലിന് ക്ഷണിക്കുകയും ചെയ്തതായി മക്റി പറഞ്ഞു.അർജൻറീനയിലെ പണപ്പെരുപ്പം ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന തോതിലാണ്. മക്റി 2015ൽ അധികാരത്തിൽ വന്നശേഷം കറൻസി മൂല്യം കൂപ്പുകുത്തി. രാജ്യത്തെ മൂന്നിലൊന്നു പേർ ഇപ്പോൾ ദരിദ്രരാണ്.
2003-2008 കാലത്ത് ആൽബെർട്ടോ ഫെർണാണ്ടസ് രാജ്യത്തിെൻറ ചീഫ് ഓഫ് കാബിനറ്റായിരുന്നു. 2007-2015 കാലത്ത് രണ്ടു തവണ അർജൻറീനയുടെ ജനപ്രിയ പ്രസിഡൻറായിരുന്ന ക്രിസ്റ്റിന ഫെർണാണ്ടസ് കിർച്നർ ഇത്തവണ വൈസ് പ്രസിഡൻറാകും. ഡിസംബർ 10ന് ഫെർണാണ്ടസ് പുതിയ പ്രസിഡൻറായി അധികാരമേൽക്കും.