പിതാവിനെ ആക്രമിച്ചു; റിപ്പബ്ലിക്കൻ നേതാവ് സാറ പേലിന്റെ മകൻ അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: പിതാവിനെ ആക്രമിച്ച കുറ്റത്തിന് യു.എസ് റിപ്പബ്ലിക്കൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയും മുൻ അലാസ്ക ഗവർണറുമായിരുന്ന സാറ പേലിെൻറ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. സാറയുടെ മൂത്ത മകൻ ട്രാക്ക് പേലിൻ(28) ആണ് അറസ്റ്റിലായത്. ഭർത്താവ് ടോഡിനെ ആക്രമിച്ച മകനെതിരെ സാറയാണ് പരാതി നൽകിയത്. കഴിഞ്ഞദിവസം രാത്രി അലാസ്കയിലെ വീട്ടിൽെവച്ച് ട്രാക്ക് പിതാവിനെ ആക്രമിക്കുകയായിരുന്നുവത്രെ.
വീട്ടിൽ നിർത്തിയിട്ട ട്രക്ക് തിരിച്ചെടുക്കാനെത്തിയ ട്രാക്ക് പിതാവ് തടഞ്ഞതിനെ തുടർന്ന് മർദിക്കുകയായിരുന്നു. അതേസമയം, പിതാവ് തോക്കുപയോഗിച്ച് ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ട്രാക്ക് പൊലീസിനോടു പറഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
