You are here

എയർബിഎൻബിയുടെ വാടക വീടുകളിൽ ഇനി പാർട്ടികളില്ല

09:21 AM
03/11/2019
airbnb

ന്യൂയോർക്ക്​: എയർബിഎൻബിയുടെ വാടക വീടുകളിൽ പാർട്ടികൾ നിരോധിച്ച്​ കമ്പനി. ഹലോവീൻ പാർട്ടിക്കിടെ കാലിഫോർണിയയിൽ വെടിവെപ്പുണ്ടായ സംഭവത്തെ തുടർന്നാണ്​ നടപടി. സി.ഇ.ഒ ബ്രിയാൻ ചെസ്​കിയാണ്​ ഇക്കാര്യം അറിയിച്ചത്​. 

എയർബിഎൻബിയുടെ ചട്ടങ്ങൾ പാലിക്കാൻ സാധിക്കാത്തവരെ വീടുകളിൽ നിന്ന്​ പുറത്താക്കുമെന്ന്​ ബ്രിയാൻ ചെസ്​കി ട്വീറ്റ്​ ചെയ്​തു. വാടക വീടുകളിൽ പാർട്ടികൾ നിരോധിച്ചതായും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്​ച എയർബിഎൻബിയുടെ വാടക വീട്ടിൽ നടന്ന ഹലോവീൻ പാർട്ടിക്കിടെ അഞ്ച്​ പേർ വെടിവെപ്പിൽ മരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ കർശന നടപടിയുമായി കമ്പനി രംഗത്തെത്തിയത്​.

Loading...
COMMENTS